ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയില്‍ പ്രദീപന്‍ പാമ്പിരികുന്ന് അനുസ്മരണവും സെമിനാറും

0
322

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രദീപന്‍ പാമ്പിരികുന്ന് അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 17ന് രാവിലെ 10ന് സര്‍വ്വകലാശാല യൂട്ടിലിറ്റി സെന്ററില്‍ നടക്കും. സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ സ്മാരകപ്രഭാഷണവും സണ്ണി എം. കപിക്കാട് അനുസ്മരണ പ്രഭാഷണവും നടത്തും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ‘ക്ലാസിക്കല്‍ കലകളും സമകാലികതയും’ എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള സെമിനാറില്‍ ഡോ. നീനാ പ്രസാദ്, രമേശ് വര്‍മ്മ, ഷിബു മുഹമ്മദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here