പ്രഭാസിന്റെ ‘സഹോ’ റിലീസാകുന്നതിനു മുമ്പ് ഗെയിം എത്തുന്നു

0
202

ബാഹുബലിക്ക്‌ ശേഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസിന്‍റെ ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് ‘സഹോ’. ഓഗസ്റ്റ് 30 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഗെയിം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മൊബൈൽ പ്ലേ സ്റ്റോറുകൾ വഴി ഗെയിം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കെന്നി ബേറ്റ്സ് ആണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ബജറ്റ്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിതാരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here