പൂമരം റിലീസ് വീണ്ടും മാറ്റി

0
350

മലയാള സിനിമയില്‍ ഏറ്റവുമധികം ട്രോളുകള്‍ വാരിക്കൂട്ടുന്ന ചിത്രം എന്ന ഖ്യാതി മിക്കവാറും എബ്രിഡ് ഷൈന്റെ പൂമരം കൊണ്ടുപോകും. ചിത്രത്തിലെ ഹിറ്റ് ഗാനം ഞാനും ഞാനുമെന്റാളും പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും ചിത്രം എന്തുകൊണ്ട് റിലീസ് ചെയ്യുന്നില്ല എന്നതായിരുന്നു ആരാധകരുടെ സംശയം. ഈ ചോദ്യംകൊണ്ട് ഏറ്റവും അധികം പൊറുതിമുട്ടിയത് നായകന്‍ കാളിദാസ് തന്നെ.

ഒടുവില്‍ ചിത്രം മാര്‍ച്ച് 9 ന് പുറത്തിറങ്ങുമെന്ന് കാളിദാസ് പ്രഖ്യാപിച്ചു. എന്നാല്‍ ചിത്രം അന്നും ഇറങ്ങുന്നില്ലെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവച്ചുവെന്നും കാളിദാസ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.

Dear Friends ചില ടെക്നിക്കൽ പ്രോബ്ലെംസ് കാരണം മാർച്ച് 9 ന് പൂമരം റിലീസ് എന്നുള്ളത് 'ചെറുതായിട്ട് ' ഒന്നു നീട്ടി …

Posted by Kalidas Jayaram on Saturday, March 3, 2018

 

 

LEAVE A REPLY

Please enter your comment!
Please enter your name here