കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ആരംഭിച്ചു.

0
419
Inauguration of peotery fest
Inauguration of peotery fest

തിരുവനന്തപുരം : ഭാരത് ഭവനും ന്യൂഡൽഹി റാസ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പതിനൊന്നാമത് കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഭാരത് ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ ഇടുങ്ങിയ ചിന്തകൾക്കും വിവേചനങ്ങൾക്കും  എതിരെ വെളിച്ചം കാട്ടാൻ  കവിതക്കും സാഹിത്യത്തിനുമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃത്യ കാവ്യോത്സവം മുന്നോട്ടു വെക്കുന്ന വിദ്വേഷത്തിനും വംശീയ യാഥാസ്ഥിതികത്വത്തിനുമെതിരെ കവിത കൊണ്ട് പ്രതിരോധമെന്ന ആശയം ഏറെ കാലികപ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലയ്കും സാഹിത്യത്തിനും പിന്തുണയേകുന്ന മഹത്തായ പാരന്പര്യമാണ് കേരളത്തിനുള്ളതെന്ന് മുഖ്യപ്രഭാഷണത്തിൽ കവിയും റാസ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ അശോക് വാജ്പേയ് പറഞ്ഞു. എല്ലാ ആശയങ്ങളെയും സ്വീകരിക്കാനും ഉൾക്കൊള്ളാനുമുള്ള സ്വതന്ത്രമായ ഇടം കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരായ അറ്റോൽ ബെഹ്രാമൊഗ്ലു (തുർക്കി), ഡോറിസ് കരേവ (എസ്റ്റോണിയ), ബാസ് ക്വാക്മാൻ (നെതർലാൻറ്സ്), ഫെസ്റ്റിവെൽ ഡയറക്ടർ രതി സക്സേന, പ്രഭാവർമ്മ, ഭാരത് ഭവൻ മെന്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. 

ഒ.എൻ.വി കുറുപ്പിന് ആദരമർപ്പിച്ച് സംസാരിച്ച സെഷനിൽ സുഗതകുമാരി ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തി. ഒ.എൻ.വി കവിതകളെ അധികരിച്ച് ബി.ഡി.ദത്തൻറെ കാർട്ടൂൺ വരയും നടന്നു. 

കവിതാ കാർണിവലിൽ അശോക് വാജ്പേയ് (ഹിന്ദി), അറ്റോൽ ബെഹ്രാമൊഗ്ലു (തുർക്കി), ഡോറിസ് കരേവ ഫ്രാങ് കീസർ (എസ്റ്റോണിയൻ), നീലപദ്മനാഭന്‍, സുകുമാരൻ (തമിഴ്), എന്റിക് ആൽബർട്ടോ സെർവിൻ ഹെരേര (മെക്സിക്കോ), കമൽ വോറാ (ഗുജറാത്തി), ഹഡാ സെൻഡൂ (മംഗോളിയ), സുഗതകുമാരി, പ്രഭവർമ്, ശ്രീകുമാരൻ തന്പി, വി.മഥുസൂനനൻ നായർ (മലയാളം)   എന്നിവർ കവിതകൾ അവതിരിപ്പിച്ചു.

ചെന്പഴന്തി എസ്.എൻ കോളേജിലും യൂനിവേഴ്സിറ്റി കോളേജിലും നടന്ന കളിയരങ്ങുകളിലും പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ‘പോയെട്രി ഫോർ ഫ്രീഡം ഓഫ് സോൾ’ എന്ന പരിപാടിയിലും വിവിധ ലോകഭാഷകളെ പ്രതിനിധീകരിച്ച് കവികൾ പങ്കെടുത്തു. തലസ്ഥാനത്തെ വിവിധ വേദികളിലായി നടക്കുന്ന അന്താരാഷ്ട്ര കാവ്യോത്സവം നവംബർ 12 ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here