വിമീഷ് മണിയൂരിന്റെ മൂന്നു കവിതകൾ

0
773
athma-online-vimeesh-maniyoor

കവിത

വിമീഷ് മണിയൂർ

ഉടമസ്ഥൻ

ആകാശത്തിലൂടെ പറക്കുന്ന
പക്ഷിയുടെ നിഴൽ
ഭൂമിയിലൂടെ ഓടുന്നു

ഭൂഗുരുത്വാകർഷണം
നിഴലിനെ
പിടിച്ചു വെച്ച്
ഉപദ്രവിക്കുന്നത്
കാണാഞ്ഞിട്ടല്ല

നിഴലിന്റെ
ഉടമസ്ഥനെങ്കിലും
ആകാശത്തിലൂടെ
രക്ഷപ്പെടാനാകുന്നുണ്ടല്ലോ
എന്ന സമാധാനത്തിലാണ്.



താമസം

ചാടുന്ന തവള
ആകാശത്തിൽ
കുറച്ചു സമയം
താമസിക്കുണ്ട്
അതിൻ്റെ വിലാസത്തിൽ
ആ ആകാശം കാണാനില്ല.



കത്ത്

അടുത്ത സ്കൂൾ തുറക്കലിന്
തരാനായ്
എഴുതി വെച്ച കത്ത്
ഞാൻ കത്തിച്ചു കളഞ്ഞു
മഴക്കാലത്ത്
തീ പിടിപ്പിക്കാൻ
വീട്ടിൽ മറ്റൊന്നുമുണ്ടായിരുന്നില്ല.

….

athma_online-whatsapp

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here