സ്കാർലെറ്റ് ലേക്ക്

0
598
scarlet-lake-photostories-adithyan-c-athmaonline

Photo stories

ആദിത്യൻ സി

ക്യാമറക്കണ്ണുകളിലൂടെ ഒരു ഫോട്ടോഗ്രാഫർ തിരയുന്നത് ദൃശ്യങ്ങളെയാണ്. എന്നാൽ ഞാൻ നിറങ്ങളെയാണ് കാണാൻ ശ്രമിക്കുന്നത്. രക്തത്തിന്റെ, അപായത്തിന്റെ , പ്രണയത്തിന്റെ, ഹൃദയത്തിന്റെ നിറമായ ചുവപ്പിനെ തേടിയിറങ്ങിയപ്പോൾ കണ്ട ചില കാഴ്ച്ചകൾ : കത്തിയാളുന്ന വേനലറുതിയിൽ മുച്ചിലോട്ടു കാവുകളിൽ മേലരിയേറുന്ന മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ മുഖത്തെഴുത്തിൽ നിന്ന് ചുവപ്പ് രാശി പ്രകൃതിയിലേക്ക് പടർന്നിറങ്ങിയ പോലെ വെയിലിൽ പൂത്ത തെച്ചിക്കാവുകളും ചെമ്പരത്തിക്കാടുകളും …

athmaonline-photostories-adithyan-c
ആദിത്യൻ സി

സ്കാർലെറ്റ് ലേക്ക് എന്ന പ്രത്യേക ചുവപ്പ് നിറം ! പ്രകൃതിയിലെ ചുവപ്പിനെ അന്വേഷിച്ചിറങ്ങിയത് അവസാനിക്കുന്നത് തൂവിപ്പോയ പ്രണയം പോലെ മുചുകുന്നിന്റെ ചെങ്കൽ കുന്നുകളിൽ പൂക്കുന്ന തെച്ചിക്കാവുകളിലും സ്വർണ്ണ സർപ്പം പോലെ തിടം വച്ച വെയിലിൽ നിറഞ്ഞ് കത്തുന്ന, ചിത്രശലഭങ്ങൾ സ്വപ്നം കാണുന്ന ചെമ്പരത്തിക്കാടുകളിലുമാണ്.
എനിക്ക് ചുറ്റുമുള്ള ചുവപ്പിന്റെ വിവിധ നിറഭേദങ്ങളെക്കുറിച്ചുളള ക്യാമറയുടെ അന്വേഷണമാണിത്. മഴയിലും മഞ്ഞിലും വെയിലിലും പൂക്കുന്ന ചുവപ്പ്…



41 വർഷങ്ങളുടെ ഇടവേളക്ക് ശേഷം പെരുംകളിയാട്ടക്കാവിൽ കെട്ടിയിറങ്ങിയ മുച്ചിലോട്ട് ഭഗവതിയും മറ്റ് തെയ്യക്കോലങ്ങളും

athmaonline-photostories-adithyan-c-003
©adithyan c

athmaonline-photostories-adithyan-c-002 athmaonline-photostories-adithyan-c-001



പ്രണയം കത്തിപ്പടർന്ന് മധ്യമത്തിൽ ഭ്രാന്ത് പൂക്കുന്ന ചെമ്പരത്തിക്കാടുകൾ

athmaonline-photostories-adithyan-c-005
©adithyan c
athmaonline-photostories-adithyan-c-009
©adithyan c
athmaonline-photostories-adithyan-c-004
©adithyan c



നാട്ടു പഴക്കങ്ങളിൽ നാഗ പോതിമാർ കാവൽ നിൽക്കുന്ന തെച്ചിക്കാവുകൾ

athmaonline-photostories-adithyan-c-008
©adithyan c
athmaonline-photostories-adithyan-c-007
©adithyan c
athmaonline-photostories-adithyan-c-006
©adithyan c

തയ്യാറാക്കിയത് : മജ്നി തിരുവങ്ങൂർ



LEAVE A REPLY

Please enter your comment!
Please enter your name here