പത്ത് മരം നട്ടില്ലെങ്കിൽ ഫിലിപ്പീൻസിൽ നിന്ന് ബിരുദമില്ല

0
215

ഹൈസ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ബിരുദം വേണമെങ്കിൽ അവർ 10 മരം നട്ടിരിക്കണം. ഫിലിപ്പീൻസിലാണ് ഈ പുതിയ നിയമം വന്നിരിക്കുന്നത്. മഗ്ഡാലോ പാർട്ടിയുടെ പ്രതിനിധിയായ ഗാരി അലേജാനോവാണ് പുതിയ നിയമ നിര്‍മ്മാണത്തിനു പിന്നിൽ. ഗ്രാജുവേഷനു മുനമ്പ് എല്ലാ വിദ്യാർത്ഥികളും 10 മരം നട്ടിരിക്കണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ആഗോളതാപനത്തെ നേരിടുന്നതിനും മരം നടുന്നത് ഒരു ശീലമാക്കുന്നതിനും വേണ്ടിയാണിത്.

120 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസവും 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും 5ലക്ഷം പേര്‍ കോളേജ് വിദ്യാഭ്യാസവും ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നുവെന്നിരിക്കെയാണ് ഈ വലിയ മാറ്റത്തിന് ഫിലിപ്പീൻസ് ഒരുങ്ങുന്നത്.

ലോകത്തിലെ ഏറ്റവും വേഗം വനനശീകരണം നടക്കുന്ന രാജ്യങ്ങളിൽ ഒന്നായതിനെ തുടർന്നാണ് ഫിലിപ്പീൻസ് ആ ഈ കരുതൽ നടപടിയെടുക്കുന്നത്. ഈ നിയമത്തിലൂടെ 1750 ലക്ഷം മരങ്ങളെങ്കിലും ചുരുങ്ങിയത് ഓരോവർഷവും വെച്ചുപിടിപ്പിക്കാമെന്നാണ് കണക്ക്.

നിലവിലെ കാടുകളിലും കണ്ടല്‍ക്കാടുകളിലും സംരക്ഷിത മേഖലയിലും ഉപേക്ഷിക്കപ്പെട്ട ഇടങ്ങളിലും ഖനനമേഖലയിലും തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലും മരങ്ങള്‍ വെച്ചുപിടിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഇരുപതാം നൂറ്റാണ്ടില്‍ 70 ശതമാനത്തോളം വനമേഖലയുണ്ടായിരുന്ന ഫിലിപ്പീന്‍ 20 ശതമാനത്തിലേക്ക് ചുരുങ്ങിയത് വളരെപ്പെട്ടെന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here