ഫർസീൻ അലി. പി.വി
പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഹ്രസ്വചിത്ര പ്രദർശന മത്സരം പ്രശസ്ത സിനിമ നിരൂപകനും ദേശീയ അവാർഡ് ജേതാവുമായ ജി.പി രാമചന്ദ്രൻ ഉൽഘാടനം നിർവ്വഹിച്ചു. രാധാകൃഷ്ണൻ ചാലിക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ എം കുഞ്ഞബ്ദുല്ല, ഡോ: ജാൻസി ജോസ്, സുരേഷ് കൽപത്തൂർ എന്നിവർ സംസാരിച്ചു. ദേവദാസ് പേരാമ്പ്ര സ്വാഗതവും അജീഷ് ചക്കിട്ടപ്പാറ നന്ദിയും പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 13 ഹ്രസ്വചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. മത്സരാനന്തരം മോട്ടോർ സൈക്കിൾ ഡയറി പ്രദർശനവും നടക്കും. പേരാമ്പ്ര റീജ്യണൽ കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടക്കുന്നത്.
ഫോട്ടോ: മിഥുൻ ശ്യാം