പയ്യന്നൂര്‍: കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. ഫിക്ഷന്‍, ഡോക്യുമെന്ററി വിഭാഗങ്ങളില്‍ 3 മുതല്‍ 5 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള സൃഷ്ടികളാണ് പരിഗണിക്കുക. ഫലകം, ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവയടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. ഫിക്ഷന്‍ വിഭാഗത്തില്‍ ഉത്സവം ഡോക്യുമെന്ററിക്ക് ഗ്രാമീണ കലകള്‍ എന്നിവയാണ് ഇതിന് പുറമേ കാലിക പ്രസക്തിയുള്ള വിഷയങ്ങളെ അവംലബിച്ചുള്ള സൃഷ്ടികളും മത്സരത്തിലേക്ക് പരിഗണിക്കുന്നതാണ് . പ്രമേയങ്ങള്‍. മൊബൈലില്‍ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത സൃഷ്ടികളും സ്വീകരിക്കും. പ്രായപരിധിയില്ല. പെരുങ്കളിയാട്ടത്തിന്റെ സാമൂഹ്യ നന്മകള്‍ പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനുവേണ്ടി വൈവിദ്ധ്യമാര്‍ന്ന ജനകീയ സാംസ്‌കാരിക പദ്ധതികള്‍ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായാണ് പെരുങ്കളിയാട്ടം സാംസ്‌കാരിക സമിതി ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ വിദഗ്ധരുടെ പാനലായിരിക്കും പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുക. സൃഷ്ടികള്‍ – 2023- സെപ്റ്റംബര്‍ 25 നകം ചെയര്‍മാന്‍, പെരുങ്കളിയാട്ടം കള്‍ച്ചറല്‍ കമ്മിറ്റി, കാപ്പാട്ട് സംസ്‌കൃതി, കേളോത്ത്, പയ്യന്നൂര്‍ 670 307, കണ്ണൂര്‍ ജില്ല എന്ന വിലാസത്തില്‍ പെന്‍ഡ്രൈവ് സഹിതം പോസ്റ്റലായോ kappattusamskrithi@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്കോ സെപ്റ്റംബര്‍ 25-നകം അയച്ചു നല്‍കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9745187301 / 8606370946
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല