പെരുങ്കളിയാട്ടം മൈക്രോ ഫിലിം ഫെസ്റ്റ് എൻട്രികൾ ക്ഷണിച്ചു

0
215

പയ്യന്നൂർ : കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു.
ഫിക്ഷൻ, ഡോക്യുമെന്ററി വിഭാഗങ്ങളിൽ 3 മുതൽ 5 മിനുട്ട് വരെ ദൈർഘ്യമുള്ള സൃഷ്ടികളാണ് പരിഗണിക്കുക. ഫലകം, ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവയടങ്ങുന്നതാണ് പുരസ്കാരങ്ങൾ. ഫിക്ഷൻ വിഭാഗത്തിൽ ഉത്സവം ഡോക്യുമെന്ററിക്ക് ഗ്രാമീണ കലകൾ എന്നിവയാണ് പ്രമേയങ്ങൾ. മൊബൈലിൽ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത സൃഷ്ടികളും സ്വീകരിക്കും. പ്രായപരിധിയില്ല. പെരുങ്കളിയാട്ടത്തിന്റെ സാമൂഹ്യ നന്മകൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിനുവേണ്ടി വൈവിദ്ധ്യമാർന്ന ജനകീയ സാംസ്കാരിക പദ്ധതികൾ നിർവ്വഹിക്കുന്നതിന്റെ ഭാഗമായാണ് പെരുങ്കളിയാട്ടം സാംസ്കാരിക സമിതി ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ചലച്ചിത്ര-സാംസ്കാരിക രംഗത്തെ വിദഗ്ധരുടെ പാനലായിരിക്കും പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുക. സൃഷ്ടികൾ – 2023 ആഗസ്റ്റ് 30- നകം ചെയർമാൻ, പെരുങ്കളിയാട്ടം കൾച്ചറൽ കമ്മിറ്റി, കാപ്പാട്ട് സംസ്കൃതി, കേളോത്ത്, പയ്യന്നൂർ 670 307, കണ്ണൂർ ജില്ല എന്ന വിലാസത്തിൽ പെൻഡ്രൈവ് സഹിതം പോസ്റ്റലായോ kappattusamskrithi@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കോ ആഗസ്റ്റ് 30-നകം അയച്ചു നൽകേണ്ടതാണ്. ഫോൺ – 9745187301 / 8606370946


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here