പേരാമ്പ്ര ഫെസ്റ്റ്‌; ചലച്ചിത്രമേളയും ഹ്രസ്വചിത്ര പ്രദർശന മത്സരവും

0
478

പേരാമ്പ്ര മണ്ഡലം വികസന മിഷൻ 2025 പേരാമ്പ്ര ഫെസ്റ്റിന്റെ ഭാഗമായി നടത്തപ്പെടുന്ന ചലച്ചിത്രമേളയുടെ ഹൃസ്വചിത്ര പ്രദർശന മത്സരവും മാർച്ച്‌ 28,29,30 തിയ്യതികളിൽ പേരാമ്പ്ര റീജ്യനൽ കോഓപ്പറേറ്റീവ്‌ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കും. 28 രാവിലെ 9:30 ന് പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ പ്രിയനന്ദനൻ ചലചിത്രമേളയുടെ ഉൽഘാടനം നിർവ്വഹിക്കും. ആദ്യ ദിനമായ മാർച്ച്‌ 28 ന് നിർമ്മാല്യം, യംഗ്‌ കാറൽ മാർക്സ്‌, മാൻഹോൾ, ബെല്ലാഡ്സ്‌ ഓഫ്‌ നരയാമ, പാഠം ഒന്ന് വിലാപം എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
പേരറിയാത്തവർ, ട്രിൻഡ്രം, ഷെയ്പ്‌ ഓഫ്‌ വാട്ടർ, ഒറ്റാൽ, തിയറി ഓഫ്‌ എവരിതിംഗ്‌ എന്നീ ചിത്രങ്ങളാവും രണ്ടാം ദിനം പ്രദർശനം നടക്കുക. മേളയുടെ മൂന്നം ദിനമായ മാർച്ച്‌ 30 ന് കാലത്ത്‌ 10 ഹൃസ്വചിത്ര പ്രദർശന മത്സരത്തിന്റെ ഉൽഘാടനം ദേശീയ അവാർഡ്‌ ജേതാവും സിനിമാനിരൂപകനുമായ ശ്രീ ജി.പി രാമചന്ദ്രൻ നിർവഹിക്കും. ചലചിത്രമേളയോടനുബന്ധിച്ച്‌ ഓപ്പൺ ഫോറവും മത്സരാനന്തരം ” മോട്ടോർ സൈക്കിൾ ഡയറി ” യുടെ പ്രദർശനവും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here