വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ഇനി പെൻഷന്‍

0
292

തിരുവനന്തപുരം: ഇരിപ്പിടം ജീവനക്കാരുടെ അവകാശമാക്കിയ നടപടിക്ക് ശേഷം വീണ്ടും ചരിത്രം കുറിച്ച് സംസ്ഥാന സർക്കാർ. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും, തൊഴിലാളികള്‍ക്കും ഇനി മുതൽ പെൻഷനും അർഹതയുണ്ടാകും. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്. കടകളും, വാണിജ്യസ്ഥാപനങ്ങളും വെൽഫെയർ ഫണ്ട് ബോർഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുക. രാജ്യത്ത് തന്നെ ആദ്യമായാണ് കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർ പെൻഷന് അർഹരാകുന്നത്. സാമൂഹിക സുരക്ഷാ രംഗത്ത് രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന തീരുമാനമാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here