‘പെണ്ണടയാളം’ ഫോട്ടോ പ്രദർശനം ഇന്നാരംഭിക്കും

0
198

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ‘CAMIRIS’ കൂട്ടായ്മ ‘പെണ്ണടയാളം’ എന്ന പേരിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. മാർച്ച് 5 മുതൽ 10 വരെ നടക്കുന്ന പരിപാടിയിൽ സുബീഷ് യുവ, ദേവരാജ് ദേവൻ, ഷിറാസ് സിതാര, സുഭാഷ് നീലാംബരി, സുഭാഷ് കൊടുവള്ളി എന്നിവരുടെ ഫോട്ടോകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് വൈകിട്ട് 4 മണിക്ക് പ്രദർശനം ആരംഭിക്കും. അജിത അന്വേഷി, വിജി പെൺകൂട്ട്
അർച്ചനാ പത്മിനി, അപർണ്ണശിവകാമി, കബിത മുഖോപാധ്യായ,
നവീന സുഭാഷ് തുടങ്ങിയവർ സംബന്ധിക്കും. പെൺജീവിതാനുഭവങ്ങളുടെ തൊഴിലിടങ്ങളിലേക്ക്, ആർത്തവാനന്ദ അനുഭവ കാഴ്ചയുടെ പ്രതിനിധാന സാക്ഷ്യങ്ങളിലേക്കാണ് പ്രദർശനം കാണികളെ കൊണ്ടുപോവുക എന്ന് സംഘാടകർ പറയുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
9846777402, 9447545455

LEAVE A REPLY

Please enter your comment!
Please enter your name here