പുഴ സംരക്ഷണ സന്ദേശം പകര്‍ന്ന് പരിസ്ഥിതി സൗഹൃദ ടൂറിസം മേളയുമായി കോഴിക്കോട്ടെ പാവയില്‍ ഗ്രാമം. പുഴയോരങ്ങളില്‍ ഊഞ്ഞാലാടി, പുഴക്കാഴ്ചകള്‍ കണ്ട് വേനലവധി ആഘോഷിക്കാം. പരിസ്ഥിതിയുമായി ഇഴചേര്‍ന്നൊരു ദിനം. കാഴ്ചകളേറെക്കാണാനുണ്ട്. പുഴയാത്രകൾ. സഞ്ചരിക്കുന്ന പൂന്തോട്ടം. പുഴയ്ക്കുകുറുകെ ആകാശസഞ്ചാരം, കൊട്ടത്തോണി യാത്ര, നാടന്‍ ചങ്ങാട യാത്ര തുടങ്ങി നിരവധി പ്രത്യേകതകള്‍ ഇനിയുമുണ്ടിവിടെ.
കലാപരിപാടികള്‍, ഭക്ഷണമേളകള്‍, ജലയാത്ര, ഫ്ലവര്‍ഷോ തുടങ്ങി വിവിധ വിഭവങ്ങളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രദേശത്തെ വിവിധ കൂട്ടായ്മകളാണ് ഉദ്യമത്തിനു പിന്നില്‍.
മേളയുടെ ഭാഗമായി പ്രത്യേക ഭക്ഷണപ്പുരയും ഒരുക്കിയിട്ടുണ്ട്. പഴയകാലത്തെ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ പ്രദേശം. പ്രകൃതിയെ മറന്ന മനുഷ്യന് ഒരോര്‍മപ്പെടുത്തല്‍
അകലാപ്പുഴയുടെ തീരത്തെ കാഴ്ചകള്‍ കാണാന്‍ നിരവധി പേരാണെത്തുന്നത്. പരിപാടിയുടെ ഭാഗമായി സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന മേള തിങ്കളാഴ്ച സമാപിക്കും.