കോഴിക്കോട്: ഫേസ്ബുക്ക് എഴുത്തുകളിലൂടെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരന്‍ നജീബ് മൂടാടിയുടെ ‘പരദേശിയുടെ ജാലകം’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം ജനവരി 27 ശനിയാഴ്ച്ച കോഴിക്കോട് അളകാപുരിയില്‍ വെച്ച് നടക്കും. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവില്‍ നിന്ന് കെ.ഇ.എന്‍ പുസ്തകം ഏറ്റുവാങ്ങും. വൈകിട്ട് നാല് മണിക്കാണ് പരിപാടി. പ്രവാസ ജീവിതത്തിന്റെ നേർകാഴ്ചയുടെ, അനുഭവത്തിന്റെ മധുരവും കയ്പ്പും പകരുന്ന ഈ പുസ്തകം കോഴിക്കോട് പെന്‍ഡുലം ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഔദ്യോഗിക പ്രകാശനത്തിന് മുമ്പ് തന്നെ വായനക്കാരിലേക്ക് എത്തിയ പുസ്തകത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ മികച്ച അഭിപ്രായമാണ് വന്നു കൊണ്ടിരിക്കുന്നത്.