പഞ്ചവര്‍ണ്ണതത്ത: ഗൗരവം, സൂക്ഷമം, ലളിതം

1
521

ജിനു

പഞ്ചവര്‍ണ്ണതത്ത സമകാലിക ജീവിത പരിസരത്തെ ഗൗരവത്തോടെ സൂക്ഷമനിരീക്ഷണ നടത്തുകയും ലളിതമായി അവതരിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്രം. ജയറാമേട്ടന്‍ ലളിതവും ശക്തവുമായ കഥാപാത്രത്തെ സമാന്തരമയി അവതരിപ്പിക്കുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. കുഞ്ചാക്കോ ബോബന്‍, ജയറാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രം 2018 ലെ വിഷു റിലീസായാണ് തിയേറ്ററുകളിലെത്തിയത്.

ജീവിതത്തിലെ രണ്ടു ധ്രവുങ്ങളില്‍ കഴിയുന്ന രണ്ടുപേര്‍ ഒന്നിക്കുന്നതും ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് നര്‍മ്മ മുഹൂര്‍ത്തം ഉപയോഗിച്ച് കൊണ്ട് കൂടി ചിത്രം അവതരിപ്പിക്കുന്നത്. പെട്ടന്ന്‍ ചിരിപ്പിക്കാനും അത്രപെട്ടന്ന് കണ്ടമാനം നമ്മളെ കരയിപ്പിക്കാനും ചിത്രത്തിന് ശക്തിയുണ്ടെന്നത് സംവിധാന മികവ് തന്നെയെന്ന് കണകാക്കുന്നു. സമകാലികമായ എല്ലാ സാമൂഹിക പ്രശ്നങ്ങളെയും ചിത്രം നര്‍മ്മസ്വഭാവത്തില്‍ ഗൗരവമായ ചിന്തയ്ക്ക് പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുന്നുണ്ട്.

മല്ലികാ സുകുമാരന്‍ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്‍റെ അമ്മ കഥാപാത്രം എം.എല്‍.എ. ആയ ഭര്‍ത്താവിന്‍റെയും മകന്‍റെയും ഒപ്പം ഉണ്ടായിരുന്ന ആളാണ്‌ . രണ്ട് തലമുറയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ അവര്‍ വിലയിരുത്തുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം മുതലെടുപ്പിന്‍റെയും സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെയും പിന്നാലെ നടത്തുന്ന കേവലമായ ഓട്ടപ്രചരണം മാത്രമാണ് മുന്നോട്ട് വെയ്ക്കുന്നത് എന്ന രാഷ്ട്രീയ വിമര്‍ശനം നടത്തുന്നു. എന്നാല്‍ മുതലെടുപ്പിന് വേണ്ടി മാത്രമല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നെഞ്ചോട് ചേര്‍ക്കുന്ന പ്രതീക്ഷയുടെ യുവത്വത്തെയും ചിത്രം വരച്ചിടുന്നുണ്ട്. മതം സമകാലിക രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നതിന്‍റെ രാഷ്ട്രീയ കുതന്ത്രത്തെ പൊളിച്ചടുക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞു. അല്ലെങ്കില്‍ ഇത്തരം രാഷ്ട്രീയ കുതന്ത്രത്തെകുറിച്ച് പ്രേക്ഷര്‍ക്കുള്ളില്‍ ബോധ്യം നല്‍കുന്നതിന് ചിത്രത്തിന് സാധിച്ചു എന്നത് അത്ര ചെറുതല്ലാത്ത നേട്ടമായി കാണുന്നു.

കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമേട്ടന്‍ പുരോഗമന ചിന്തയുള മനുഷ്യനും അവതരിപ്പിക്കുന്ന ജയറാമേട്ടന്‍ ഒരു പുരോഗമന ചിന്തയുള്ള ലളിത ജീവിതത്തിനുടമയാണ്. ഓരോ ദിവസവും എത്രയും ലളിതമായി കണ്ടമാനം ആഗ്രഹങ്ങള്‍ ഇല്ലാണ്ട് മുന്നോട് പോകാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യനാണ് അദ്ദേഹം. വലിയ സ്വപ്നങ്ങള്‍ കാണുമ്പോഴുണ്ടാകുന്ന അപകടവും എന്നാല്‍ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത ജീവിതം അര്‍ത്ഥശൂന്യമാണെന്നും ജയറാം കഥാപാത്രത്തിലൂടെ സിനിമ പറയുന്നു. ഇദ്ദേഹത്തിന്‍റെ നിഷ്കളങ്കത , എന്നാലും അപ്പോഴും ഒട്ടും ചോര്‍ന്നുപോകാത്ത അദ്ദേഹത്തിന്‍റെ കരുത്ത് പറിച്ചെറിഞ്ഞാലും ഉള്ളീന്ന്‍ പോകാത്ത രീതിയില്‍ സിനിമ കണ്ടിറങ്ങിയപ്പോള്‍ ഉള്ളില്‍ അമര്‍ന്നുപോയിരിക്കുന്നു. ജയറാം നല്ലൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എങ്കിലും തന്‍റെ ശേഷിയെ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ ഈ സിനിമയിലൂടെ കഴിഞ്ഞിട്ടില്ല.

അനാഥാലയങ്ങള്‍ സംരക്ഷിക്കുക എന്നതിനപ്പുറം ഒറ്റപ്പെട്ടുപോകുന്ന ബാല്യങ്ങളെ ചേര്‍ത്ത് നിര്‍ത്താനാവുക എന്നതാണ് പുതിയ രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്ന ശ്രേഷ്ഠമായ ആശയം. കുട്ടികള്‍ക്കൊപ്പവും വൃദ്ധര്‍ക്കൊപ്പവും മിണ്ടിയിരിക്കാന്‍ നമ്മള്‍ ഇനിയും സമയം കണ്ടെത്തണമെന്നും സിനിമ പറയുന്നു. കുട്ടികളുടെ നിഷ്കളങ്കമായ ആഗ്രഹങ്ങളെ തിരിച്ചറിയാനും അവയെ ചേര്‍ത്ത് പിടിക്കാനും ആവുന്നതാണ് മാതാപിതാക്കള്‍ക്ക് ചെയ്തുകൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. അതിനപ്പുറം അവരൊന്നും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യവും. സിനിമ മനുഷ്യര്‍ക്കൊപ്പം ഭൂമിയിലെ സര്‍വ്വജീവജാലകങ്ങള്‍ക്കും ഇവിടെ സ്വസ്ഥമായി താമസിക്കുന്നതിനുള്ള അവകാശം ഉണ്ടെന്നും ആ അവകാശം വൈകാരികമായി കൂടെ നിയമപാലകര്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യണ്ടിയ വിഷയം ആണെന്ന് പ്രേംകുമാര്‍ കഥാപാത്രത്തിലൂടെ സിനിമ പറയുന്നു.

നമ്മള്‍ ചെയ്യുന്ന എല്ലാ വല്ല്യകാര്യങ്ങളും നല്ലത് ആവണമെന്നില്ല എന്നാല്‍ നമ്മള്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും വല്ല്യകാര്യങ്ങളായി തീരുന്നു എന്നത് സിനിമ മല്ലിക സുകുമാരന്‍റെ കഥാപാത്രത്തിലൂടെ സമൂഹത്തിന് നല്‍കുന്ന നല്ലൊരു സന്ദേശമായി തിരിച്ചറിയുന്നു.
എന്‍റെ മനസ്സില്‍ കുറേ ദിവസങ്ങളിലായി തോന്നിയ ഒരൂട്ടം സിനിമയില്‍ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ ആനന്ദം തോന്നി., നമ്മള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി കാത്തിരിക്കുകയും അവര്‍ക്ക് വേണ്ടി ചിലതൊക്കെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനെക്കാള്‍ വലിയ ഇഷ്ടപ്രകടനം ഇല്ല. അത്രമേല്‍ ഇഷ്ടമുള്ളവയ്ക്ക് വേണ്ടി ചില ചെറുതുകള്‍ നഷ്ടമാക്കുന്നതിനെക്കാള്‍ സുഖകരമായി ഭൂമിയില്‍ മറ്റൊന്നുമില്ല.

മദ്യത്തിന്‍റെ ഉപയോഗത്തിലൂടെ സംഭവിക്കുന്ന അപകടങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുമ്പോഴും അതിന്‍റെ ഗൗരവമൊട്ടും ചോരുന്നില്ല.
സ്ത്രീയും പുരുഷനും മനസ്സില്‍ സൂക്ഷിക്കുന്ന സൗന്ദര്യസങ്കല്പ്പത്തെയും അതിന് വേണ്ടി അവര്‍ നടത്തുന്നശ്രമങ്ങളെയും ചിത്രം രസകരമായി അവതരിപ്പിക്കുന്നു.
ചിത്രത്തില്‍ ജയറാം വ്യത്യസ്ത ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. തലമുണ്ഡനം ചെയ്ത് കുടവയറും, വലിയ ചെവിയുമൊക്കെയായുള്ള ജയറാമിന്‍റെ പുതിയ രൂപം കൗതുകമുണര്‍ത്തുന്നതാണ്.

അനുശ്രീയാണ് നായിക. സലിം കുമാര്‍, മണിയന്‍പിള്ള രാജു, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, അശോകന്‍, ജോജു ജോര്‍ജ്ജ്, കുഞ്ചന്‍, ബാലാജി, സാജന്‍ പള്ളുരുത്തി, നന്ദന്‍, ഉണ്ണി, മല്ലികാ സുകുമാരന്‍, പാര്‍വ്വതി സോമനാഥ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് നിര്‍മ്മാണം. സപ്തതരംഗ് എന്ന പുതിയ നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിച്ചാണ് മണിയന്‍പിള്ള രാജു ഈ ചിത്രം ഒരുക്കിയത്. അതോണ്ട് ആവും മണിയന്‍പിള്ള രാജുവിന്‍റെ എന്ട്രിയില്‍ അത്ര ആവശ്യമല്ലാതിരുന്നിട്ടും ഒരു ബാക്ഗ്രൗണ്ട് മ്യുസിക് കൊടുത്തത്. സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍, നാദിര്‍ഷ എന്നിവര്‍ ഈണം നല്‍കി. പ്രദീപ് നായരാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ ഒരുപാട് ഇഷ്ടായി. അപ്രതീക്ഷിതമായി ലഭിച്ച ഒരു അവസരത്തിലാണ് ഈ ചലച്ചിത്രം കാണുന്നത്. വ്യക്തിപരമായി ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ നല്‍കിയ ചിത്രമെന്ന നിലയില്‍ കൂടെ ഈ സിനിമ കൂടുതല്‍ ഇഷ്ടത്തോടെ ചേര്‍ത്തുപിടിക്കുന്നു. തിരക്ക് ഒഴിയുമ്പോള്‍ എല്ലാവരും പോയി കാണാന്‍ മറക്കണ്ട , അല്ലേല്‍ ഒരു നഷ്ടം സംഭവിക്കുക തന്നെ ചെയ്യും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here