കോഴിക്കോട്: ആര്‍ട്ടിസ്റ്റ് ഷിബുരാജിന്‍റെ പെയിന്റിംഗ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. ‘ലീഫ് കളെര്‍സ്’ എന്ന് പേര് നല്‍കിയിരിക്കുന്ന പ്രദര്‍ശനം നടക്കുന്നത് കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വെച്ചാണ്.
മാര്‍ച്ച് 7 ബുധന്‍ വൈകിട്ട് 3 മണിക്ക് ഉല്‍ഘാടനം.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും. കമല്‍ വരദൂര്‍, Adv. ഏരൂര്‍ ബിജു, പ്രദീപ് കുമാര്‍, പ്രേമദാസ് ഇരുവള്ളൂര്‍, എ.പി പ്രേമാനന്ദ്, എം. സുനില്‍ കുമാര്‍, എം.കെ രാകേഷ്, വിജി എം തുടങ്ങിയര്‍ സംബന്ധിക്കും. ചിത്രരേഖ ആര്‍ട്ട് അക്കാദമി കോഴിക്കോട് ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം മാര്‍ച്ച് 11 വരെ ഉണ്ടായിരിക്കുന്നതാണ്.