ടി. കെ പത്മിനിയുടെ ജന്മനാട്ടില്‍ ‘പത്മിനി’യുടെ ആദ്യപ്രദര്‍ശനം

0
459

എടപ്പാള്‍: അകാലത്തില്‍ പൊലിഞ്ഞ വിഖ്യാത ചിത്രകാരി ടി. കെ പത്മിനിയുടെ ജീവിതവും കാലവും പറയുന്ന ചിത്രം ‘പത്മിനി’ ആദ്യപ്രദര്‍ശനം ഒക്ടോബര്‍ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് എടപ്പാള്‍ ഗോവിന്ദ സിനിമാസില്‍ വച്ച് നടക്കും. ടി. കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിനുവേണ്ടി ടി. കെ ഗോപാലന്‍ നിര്‍മ്മാണവും സുസ്മേഷ് ചന്ത്രോത്ത് രചനയും സംവിധാനവും നിര്‍വഹിച്ച പത്മിനിയില്‍ ഒട്ടേറെ പ്രമുഖതാരങ്ങള്‍ പ്രധാനവേഷത്തിലെത്തുന്നു. കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന ഡയറക്ടേഴ്സ് കട്ട് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ സെമി ഫൈനലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ട ‘പത്മിനി’യുടെ കേരളത്തിലെ ആദ്യപ്രദര്‍ശനമാണ് ഇത്.

പ്രശസ്ത അഭിനേത്രി അനുമോളാണ് പത്മിനിയായി തിരശ്ശീലയിലെത്തുന്നത്. ഇര്‍ഷാദ്, സഞ്ജു ശിവറാം, അച്യുതാനന്ദന്‍, ഷാജു ശ്രീധര്‍, സംവിധായകര്‍ പ്രിയനന്ദനന്‍, ശാരിക ലക്ഷ്മി, ശോഭന, സുമേഷ്, ആയില്യന്‍, ജിജി ജോഗി എന്നിവരും മറ്റ് പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മനേഷ് മാധവന്‍ ആണ് ചിത്രത്തിന്റെ കാമറ. നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ എഡിറ്റിംഗിന് നേടിയിട്ടുള്ള ബി. അജിത് കുമാര്‍ ചിത്രസംയോജനവും പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ സംഗീതവും നല്‍കിയിരിക്കുന്നു. ഗാനരചന : മനോജ് കുറൂര്‍, ആലാപനം : അശ്വതി സഞ്ജു, സൗണ്ട് ഡിസൈന്‍ : ജിയോ പയസ്, വിഷ്വല്‍ എഫക്ട്സ് ആന്‍ഡ് ടൈറ്റില്‍ ഡിസൈന്‍ : റാസി, ഗ്രാഫിക്സ് : സഞ്ജയ് സുരേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here