സണ്ണി വെയ്‌ന്‍ പ്രൊഡക്ഷന്‍സ് ആദ്യ സിനിമയുമായി എത്തുന്നു. ‘പടവെട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകമായിരുന്നു സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭം. ആ നാടകവും സംവിധാനം ചെയ്തത് ലിജു കൃഷ്ണ ആയിരുന്നു. ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നാടകത്തിന് ലഭിച്ചിരുന്നു.