മലയാള സിനിമ നമ്മളിൽ സൃഷ്ടിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ

0
181

രതീഷ് രാമചന്ദ്രൻ

ഖാലിദ് റഹ്മാൻറെ “ഉണ്ട “കണ്ടില്ല.
അതിന് കാരണക്കാരൻ ലോക മുതലാളിത്തമോ, എന്റെ തൊഴിലില്ലായ്മയോ, വിദ്യാർത്ഥി ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും മാത്രമല്ല.
അതിന് ഈ ഇടയിൽ ഇറങ്ങിയ ചില മലയാള സിനിമകളുമായി പ്രേമത്തിലുറച്ച ബന്ധമുണ്ട്.

സിനിമ കാണുന്ന മനസ്സിനെ സിനിമ പ്രേക്ഷകരായും സിനിമ പ്രേമികളായും തരം തിരിക്കാം. എല്ലാ സിനിമാപ്രേക്ഷകരും സിനിമാപ്രേമികൾ ആയിക്കൊള്ളണമെന്നില്ല, എന്നാൽ എല്ലാ സിനിമാപ്രേമികളും നിർബന്ധമായും സിനിമാപ്രേക്ഷകരാണ്. പ്രേക്ഷകനാവുക എന്നത് തന്നെയാണ് അടിസ്ഥാനം. അത്രയും പ്രേക്ഷകരിൽ നിന്ന് സിനിമയുടെ ക്വാളിറ്റി കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ. കണ്ണാലും ഉള്ളാലും പൂത്തുണ്ടാവുന്നതാണ് ഈ ‘പ്രേമം ‘.

‘ഈ പ്രേമത്തിനെത്ര ആകാംഷയാണ്’

അങ്ങോട്ടും എങ്ങോട്ടും ഓടിപ്പായുന്ന ഈ ശ്വാസകാറ്റു കൊണ്ട് ജീവിക്കുന്ന, സംസാരിക്കുന്ന, ഭക്ഷിക്കുന്ന, ഇഷ്ടപ്പെടുന്ന, മണമറിയുന്ന, മൂക്കുപൊത്തുന്ന ഒരു സാധാരണ സിനിമാപ്രേമിക് (self) എന്തുകൊണ്ട് ‘ഉണ്ട’ കാണാൻ കഴിഞ്ഞില്ല എന്നത് ഞാൻ ചിന്തിക്കുന്നു. അതിന്, ഇഷ്കിൽ നിന്നങ്ങോട്ടു വൈറസ് വരെ പരക്കുന്ന സിനിമകൾ ആണ് കാരണക്കാർ.

ഒന്നാം പ്രതി അനുരാജ് മനോഹറും രതീഷ് രവിയും. നിങ്ങളുടെ” ഇഷ്‌ക് “എന്നെ മൂന്നു വട്ടം തിയേറ്റർ കയറ്റി. അധികാരം രണ്ടു മെയിൽ ബോഡികളിൽ മീശക്കളി കളിക്കുമ്പോൾ വസുധയും മരിയയും ഉണ്ടായിവരുന്ന വഴിയിലൂടെ നടന്നു പോകുമ്പോൾ ഞാൻ ആൽവിനായും അതിനേക്കൾ സച്ചിയായും വഴി നീളെ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കും. മരിയ എരിയുകയും വസുധ (ഭൂമി ) തീയൂതി കെടുത്തി മോറൽ ഡോമിനന്റ്സ് മുകളിൽ കയറിയിരിക്കുകയും ചെയ്യും. ഞാൻ എന്നെ തന്നെ കാണാൻ മൂന്നു വട്ടം ടിക്കറ്റ് എടുക്കുകയെന്നാൽ ഞാൻ എന്നെ കണ്ടെത്താൻ തിരച്ചിലിനായി ഉപയോഗിക്കുന്ന സാമ്പത്തിക നഷ്ടമാണ് “ഇഷ്‌ക് “.
ഇഷ്‌ക്കിൽ ഞാൻ എന്നെ പൂർണമായും കാണുന്നുണ്ട്. ആൽവിനായും സച്ചിയായും മാറിയയായും ഇടക്കൊക്കെ വസുധയായും ഞാൻ ഇഷ്‌ക്കിൽ ആടിയിട്ടുണ്ട്.
അനുരാജ് മനോഹറും രതീഷ്‌ രവിയും എന്റെ “ഉണ്ട “യിലേക്ക് നീളുന്ന സാമ്പത്തികാസ്തിത്വത്തിന്റെ ഇരട്ട പ്രതികളാണ്.
ഇങ്ങനെയൊന്നും സിനിമയെടുക്കരുത്️.

രണ്ടാം പ്രതി അഷറഫ് ഹംസയുടെ “തമാശ “യാണ്. തമാശ അത്രയും സ്നേഹത്തോടെ രണ്ടു വട്ടം കണ്ടു. ആദ്യമായി പറയട്ടെ, ഇങ്ങളുടെ റഹീമും അമീറയും ഉണ്ടാക്കിത്തന്ന പ്രേമപലഹാരം ഉള്ളിലങ്ങനെ തിളച്ചു വേവുന്നുണ്ട്.
ഇന്നർ ബ്യൂട്ടിയിൽ വിശ്വസിക്കുന്ന ബബിത ടീച്ചർ പുതിയ ചുള്ളൻ മാഷിനെ കണ്ടു എണീറ്റുനിൽക്കുന്നത് കൊണ്ട് നിങ്ങൾ ബേജാറാവണ്ട. ടീച്ചർ പാവാണ്‌. വീടിന്റെ സാമ്പത്തിക സ്രോതസ്, ടീച്ചർ അങ്ങനെ പുലാവ് കഴിച്ചു കുടിയിരിക്കൽ ഒക്കെ നടത്തി ക്ലാസ്സ്‌ ഒക്കെ എടുത്ത് ജീവിക്കട്ടെ. നമ്മൾ പഴി പറയണ്ട.. ടീച്ചർ നല്ല പാവാണ്‌.
സഫിയ അവരുടെ ജോലിയിൽ അത്രയും റൊമാന്റിക് ആണ്. എന്താ ഒരു ചിരി..
ബബിത ടീച്ചറോട് എനിക്ക് ഭയങ്കര പ്രേമമാണ്. അവരോട് വല്ല്ലാത്തൊരു അട്ട്രാക്ഷൻ ഉണ്ട്. ആ സാരി തലപ്പ് നോക്ക്.. ആ കണ്ണിലുള്ള ചിരി നോക്ക്.. ഔ….
ശ്രീനിവാസൻ മാഷ്ടെ പൂതിയെ പറ്റിച്ച ബബിത ടീച്ചറോടും സഫിയയോടും ശ്രീനിവാസൻ മാഷ്‌ക്കും നമുക്കും ദേഷ്യമോ വല്ലായ്കയോ തോന്നുന്നില്ല എന്നതാണ് മലയാള സിനിമ ഉയർത്തി പിടിച്ചിട്ടില്ലാത്ത സിനിമകൾക്കപ്പുറത്തെ ഈ തമാശയുടെ പൊരുൾ.
തടി കൊണ്ടും മുടി കൊണ്ടും കൂട്ടിമുട്ടിച്ചെടുത്ത ശ്രീനിവാസൻ മാഷേ കുറിച്ചും ചിന്നുവിനെ കുറിച്ചും ഉള്ള പ്രേക്ഷക ആവലാതികൾ വായിച്ചു. തമാശയുടെ എസൻസ് ചിന്നുവാണ്. അത് സ്നേഹമാണ് അത് പാറിപറക്കുന്നുണ്ട് . ശ്രീനിവാസൻ മാഷിലേക്കു കൂടി പരകേണ്ടതും പറക്കുന്നതുമാണ് ആ സ്നേഹം. അത് അങ്ങനെ നിലനിൽക്കട്ടെ.
അത്രയും സ്നേഹമുള്ള തമാശ.

“തൊട്ടപ്പൻ ” അതുഗ്രൻ പ്രതിയാണ്.

മനുഷ്യർ വെളുത്തവരും കറുത്തവരുമാണ്. കറുത്തവരുടെയും വെളുത്തവരുടെയും ജീവിതങ്ങളാണ് കഥയായും സിനിമയായും വരുന്നത്. എന്നാൽ നമ്മളെത്ര പേർക്ക് അറിയാം സിനിമയിലെ കറുത്ത ശരീരങ്ങളെ.. റേസിസം പറയുകയല്ല. സിനിമ വല്ലാതെ വൈറ്റ് ആണ്.
ഷാനവാസ്‌ ബാവക്കുട്ടിയുടെ കിസ്മത്തും, തൊട്ടപ്പനു രാജീവ്‌ രവിയുടെ കമ്മട്ടിപ്പാടവും ഈ വൈറ്റിന് മുകളിലൂടെ ഉള്ള മുറിച്ച് കടക്കൽ ആണ്. കറുത്തവർ ഉണ്ട്.. കറുത്തവർക്ക് ചോരയും ശ്വാസവും അനുഭവവും സങ്കടവും സന്തോഷവും മരണവുമുണ്ട്.
ഇനി നമുക്ക് വൈറ്റ് വാഷ് അടിച്ചിട്ടില്ലാത്ത തൊട്ടപ്പനിലേക് കയറാം.
ഫ്രാൻസിസ് നൊറോഹ്‌നയുടെ തൊട്ടപ്പൻ എന്ന കഥ സിനിമയാകുന്നു എന്ന് കേട്ടപ്പോൾ മുതലുള്ള” പ്രേമത്തളാണ് ” തൊട്ടപ്പനോട്.
വിനായകൻ തൊട്ടപ്പനാവുന്നത് വല്ലാതെ മോഹിച്ചുകണ്ടു.
മലയാളസിനിമയിലെ നല്ലൊരു ക്ലാസ്സ്‌ തന്നെയാണ് ഈ തൊട്ടപ്പൻ.

ആഷിഖ് അബു, റിമ കല്ലിങ്കൽ സിനിമ ദമ്പതികളുടെ ശിക്ഷ പരമാവതി ഉയർത്തണം. ഉണ്ടയിലേക് അടുകാത്തിരിക്കാൻ പാകത്തിന് വൈറസ് ഹൃദയത്തെ ബാധിച്ചതിനു എന്റെ കയ്യിൽ ഒരു രണ്ടര മണിക്കൂറിന്റെ അമ്പരപ്പ് തെളിവായുണ്ട്.
നിപ ബാധിച്ചവക് ഇന്ന് വാക്‌സിനേഷൻ എടുക്കാം .. വൈറസ് ബാധിച്ചവർക്കോ?.
മുഹ്സിൻ പരാരിയും ഷറഫും സുഹാസും ഉഗ്രൻ കൂട്ട് പ്രതികളാണ്..
എന്തു സ്ക്രിപ്റ്റ്ആണ്..
നിപയെ കോഴിക്കോട് തളച്ചു. വൈറസ് നെ ലോകത്ത് കെട്ടിയിടാനാവില്ല.
ഉറപ്പ്..

പ്രിയപ്പെട്ട ഉണ്ട..

ഇഷ്കിലെ മനോഗതികളും, തമാശയിലെ സ്നേഹവും, തൊട്ടപ്പനിലെ ജീവിതവും കടന്ന് വൈറസിലെ സർവൈവൽ കൂടി ആവുമ്പോഴേക്കും ഞാൻ ഉണ്ടയിലേക് എത്തും എന്ന് പ്രതീക്ഷിക്കുന്നു.

ഇനിയും സാമ്പത്തിക അരക്ഷിതാവസ്ഥ നമ്മളിൽ സൃഷ്ടി്ക്കാൻ മലയാള സിനിമകൾക്ക് ആവട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here