ചിറ്റൂർ: ജനുവരി 24 മുതൽ മുതൽ 30 വരെ നീണ്ടു നിൽക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, ഇന്ത്യൻ ഇൻഡിപെൻഡന്റ്, മലയാളം, ഫെസ്റ്റിവൽ തീം, ഹൊറർ, ചിൽഡ്രൻസ്, ഷോർട്ട് ഡോക്യുമെന്റെറി, എന്നീ വിഭാഗങ്ങളിലായി എൺപതോളം സിനിമകൾ പ്രദർശിപ്പിക്കും. ലീന മണിമേഖലൈ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘മാടത്തി’ ആണ് ഉദ്ഘാടന ചിത്രം.
“പൗരത്വം പുനർനിർവചിക്കപ്പെടുമ്പോൾ” എന്നതാണ് ഈ വർഷത്തെ മേളയുടെ പ്രമേയം. ഇരുപത്തിയഞ്ചാം തീയതി നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത ചിന്തകനും അദ്ധ്യാപകനുമായ ഡോ. സുനിൽ പി ഇളയിടം നിർവഹിക്കും.