പെണ്ണതിജീവനം: തെരുവ് നാടകകവുമായി ‘പ്_ലാത്തി ടീം’

0
866

എറണാകുളം: വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ ടൌണ്‍ ഹാളില്‍ ‘സ്ത്രീ സുരക്ഷയും നിയമ പരിരക്ഷയും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് ശേഷം 2.30 മുതലാണ്‌ പരിപാടി. തുടര്‍ന്ന്, വൈകിട്ട് 4:30 ന് ടൌണ്‍ ഹാള്‍ പരിസരത്ത് ‘പ്_ലാത്തി ടീം’ തെരുവ് നാടകം അവതരിപ്പിക്കുന്നു.

സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങള്‍ക്ക് നാടകം പോലെയുള്ള കലാരൂപങ്ങള്‍ക്ക് ഏറെ സ്വാധീനം ഇന്നുമുണ്ട് എന്ന് ഉറപ്പുള്ള ഒരു പറ്റം കൂട്ടുകാരാണ് പ്ലാത്തി ടീമിന് പിന്നില്‍. സിനിമാ മേഖലയുമായി ബന്ധപെട്ട് നില്‍ക്കുന്നവരാണ് ഭൂരിഭാഗം പേരും. ചെന്നൈ ഫിലിം ഇന്സ്ടിട്യൂട്ടിലെ സിനിമാ കളരിയില്‍ നിന്ന് അഭ്യസിച്ചവരും കൂട്ടത്തിലുണ്ട്.

പ്_ലാത്തി ടീം

നാടകത്തോടുള്ള പ്രണയം കൊണ്ട് തിയറ്റര്‍ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി തന്നെ കാണുന്ന  ഈ സൗഹൃദകൂട്ടമായിരുന്നു ‘മേരി ക്യൂറി’ എന്ന നാടകം ക്യാപസ് യാത്രയിലൂടെ അവതരിപ്പിച്ചത്. ശാസ്ത്ര സാഹിത്യ പരിഷദ് ആയിരുന്നു അത് സംഘടിപ്പിച്ചത്.

തെരുവു നാടകങ്ങളും ചെയ്തു വരുന്നു. മധുവിന്‍റെ വിഷയത്തില്‍ നിലമ്പൂരിലും തൃശൂരിലും പട്ടാമ്പി കോളേജിലും ഇവര്‍ തെരുവു നാടകം അവതരിപ്പിച്ചിരുന്നു. ഫാസിസത്തിനെതിരെ പ്രതികരണവുമായി ഇവര്‍  KLF വേദിയിലും എത്തിയിരുന്നു.

ടീം അംഗങ്ങൾ
1.മാളു ആർ ദാസ്
2.ലാങ് യാങ് ജിങ്
3.കല്യാണി
4.അഞ്ജന നീലാംബരി
5.ദേവിക പട്ടാലി
6.ശർമിൽ
7.സോജൻ റോസമ്മ സാം
8.ജിഷ്ണു ദാമോദർ ഊരുതെണ്ടി
9.നസ്രുൽ ദത്ത്
10.പൃഥ്വിരാജ് സി .പി
11.അനീഷ് VA
12.യദുകൃഷ്ണ ദയകുമാർ
13.ഹരി രാജീവ് .

LEAVE A REPLY

Please enter your comment!
Please enter your name here