കേരള സംസ്ഥാന പൊതുജന സമ്പർക്ക വകുപ്പും ചെന്നൈ മലയാളി സാംസ്കാരിക കൂട്ടായ്മായായ ദക്ഷിണയും, ഭരത് ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന 11-മാത് പി.ഭാസ്കരൻ അനുസ്മരണ പരിപാടിക്ക് ഇന്ന് വൈകീട്ട് തുടക്കമാവും. ‘ ഓർക്കുക വല്ലപ്പോഴും’ എന്ന പേരിൽ തിരുവനന്തപുരം തെയ്ക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങ് സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ ഉൽഘാടനം ചെയ്യും. മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ കെ.ജയകുമാർ ഐ.എ.എസ്, ചലചിത്ര ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, ഡോ വിജയരാഘവൻ, ശശികുമാർ, എ.വി. സുബാഷ് ഐ.എ.എസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
അനുസ്മരണത്തോടനുബന്ധിച്ച് പ്രമുഖ വ്യക്തികൾ സംബന്ധിക്കുന്ന സിംപോസിയം, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. വൈകീട്ട് 6:30 ന് ശ്രുതിസാഗര തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ പി. ഭാസ്കരൻ ഗാനസ്മൃതി നടക്കും.