പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

0
164

തൃശ്ശൂര്‍: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട്(103) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 6.40ന് തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്(ബുധനാഴ്ച) വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍. ബുധന്‍ പകല്‍ 12 മുതല്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനം.

സംസ്ഥാന പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറായിരുന്നു. കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര സ്റ്റേറ്റ് വിദ്യാഭ്യാസ സമിതി അംഗം, പരീക്ഷാ ബോര്‍ഡ് അംഗം, അധ്യാപക അവാര്‍ഡ് നിര്‍ണയസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 30 തവണ ഹിമാലയ യാത്ര നടത്തി. കേരള സ്റ്റേറ്റ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് അടിയുറച്ച ഇടതുപക്ഷ സഹയാത്രികനും പുരോഗമനവാദിയുമായിരുന്നു.

ഭാര്യ: പരേതയായ ലീല അന്തര്‍ജനം. മക്കള്‍: പി സി കൃഷ്ണന്‍, പി സി ബ്രഹ്‌മദത്തന്‍, പരേതനായ പിസി ചിത്രന്‍, പാര്‍വതി, ഉഷ, ഗൗരി. മരുമക്കള്‍: അഷഅടമൂര്‍ത്തി, സുമ, ഡോ. ഹരിദാസ്, പരേതരായ വാസുദേവന്‍ നമ്പൂതിരിപ്പാട്, ലീല, സഹോദരന്‍: നീലകണ്ടന്‍, അഡ്വ. പരമേശ്വരന്‍, നിലീ അന്തര്‍ജനം, കാളി അന്ത്ര്#ജനം, ദേവകി നിലയങ്ങോട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here