ബി. എസ്
മലബാര്‍ വിഭവ സമൃദ്ധമാണ്. പ്രകൃതി വിഭവം ആയാലും മനുഷ്യ വിഭവം ആയാലും. പക്ഷെ, രണ്ടിനെയും വേണ്ട രീതിയില്‍ രാജ്യത്തിന് വേണ്ടി ഉപയോഗപെടുത്തുന്നതില്‍ കേരളം പണ്ടേ പുറകിലാണ്. അവഗണന തുടര്‍ക്കഥയാണ്. മന്ത്രിമാര്‍ അനവധി ഇവിടെ നിന്ന് വന്നു. വിദ്യാഭ്യാസ മന്ത്രിമാര്‍ വരെ. പക്ഷെ, മലബാറിന്റെ വിദ്യാഭ്യാസ ആശങ്കകള്‍ പരിഹാരമില്ലാതെ കിടക്കുന്നു. ഇന്ന്, മുഖ്യമന്ത്രി വരെയുണ്ട് മലബാറില്‍ നിന്ന്. പുതിയൊരു അധ്യയന വര്‍ഷം കൂടി ആരംഭിക്കാന്‍ പോവുകയാണ്. വിദ്യാര്‍ഥികള്‍ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്കും ഡിഗ്രി കഴിഞ്ഞ് പി.ജി ക്കും അപേക്ഷിക്കാന്‍ ഓടികൊണ്ടിരിക്കുന്ന സമയം.
ഈ അവസരത്തിലാണ് മലബാറിലെ MLA മാര്‍ക്ക് ഒരു തുറന്ന കത്തുമായി മലബാറിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ള ‘യെസ് ഇന്ത്യ’ യുടെ ജന: സെക്രട്ടറി അക്ഷയ് കുമാര്‍. ഒ രംഗത്ത് വന്നിരിക്കുന്നത്. കത്തിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം:
കത്ത് ഡൌന്‍ലോഡ് ചെയ്യാം: Open Letter to MLAs
‘ഓരോ നിയോജക മണ്ഡലത്തിലും ഒരു കോളേജ്’ എന്ന അടിസ്ഥാനത്തില്‍ ആരംഭിച്ച കോളജുകളുടെ അവസ്ഥ ദയനീയമാണ്. താല്‍ക്കാലിക ഷെഡിലോ മദ്രസ കെട്ടിടങ്ങളിലോ ആണ് പല കോളേജുകളും പ്രവര്‍ത്തിക്കുന്നത്. സ്ഥിരം അധ്യാപകര്‍ നന്നേ കുറവ്. ഗസ്റ്റ് അധ്യാപകരുടെ നിയന്ത്രണത്തിലുള്ള പഠന വകുപ്പുകളുടെ ഗുണ നിലവാരം രാഷ്ട്രീയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളില്‍ ഒരിക്കല്‍ പോലും കടന്നു വരുന്നത് കാണാറില്ല.
ഇവിടെയാണ് ‘യെസ് ഇന്ത്യ’ പ്രശംസനീയ ഇടപെടല്‍ നടത്തിയിരിക്കുന്നത്. മലബാറിലെ
വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍വകലാശാലകളില്‍ ഉപരി പഠനത്തിന് എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച പ്രസ്ഥാനമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യെസ് ഇന്ത്യ. കോഴിക്കോട് സൗത്ത് ബീച്ചിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘അക്ഷര സമുദ്രം പ്രോജക്റ്റ്’ ഏറെ ശ്രദ്ധ നേടിയിരുന്നു.
അക്ഷയ് കുമാര്‍ ഉയര്‍ത്തിയ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു MLA എങ്കിലും വരും എന്ന് പ്രതീക്ഷിക്കാം.