നാടക രചയിതാവ്, സംവിധായകന്‍, വടക്കന്‍ പാട്ട് അവതാരകന്‍
ഒഞ്ചിയം, വടകര,
കോഴിക്കോട്.
വടക്കൻ പാട്ടുകള്‍ക്ക് സവിശേഷമായ ശ്രദ്ധ നല്‍കി പ്രത്യേകം രൂപല്‍പന ചെയ്ത് അവതരിപ്പിക്കുന്ന പ്രസിദ്ധനായ കലാകാരന്‍. നാടകപ്രവര്‍ത്തകനായ ഒഞ്ചിയം പ്രഭാകരന്‍ രംഗശ്രീ വടകരയുടെ സ്ഥാപകനാണ്. അമേച്വർ നാടകം, ഡോക്യൂമെന്ററി, ഷോർട് ഫിലിം, നാടക ശില്‍പശാല എന്നിവയിൽ 40 വർഷക്കാലമായി പ്രബലമായി യത്നിക്കുന്നു.
പഠനവും വ്യക്തിജീവിതവും
കേളു നമ്പ്യാരുടെയും അമ്മാളു അമ്മയുടെയും മകനായി 1946 ജൂണ്‍ 3 ന് ജനനം. GFTHS, GHS ഓര്‍ക്കാട്ടേരി, ഗവ: കോളേജ് മടപ്പള്ളിയിൽ എന്നിവിടങ്ങളില്‍ നിന്നും വിഭ്യാഭ്യാസം. ഒഞ്ചിയം LP സ്കൂളില്‍ 30 വര്‍ഷം പ്രധാനാധ്യാപകനായി സേവനം അനുഷ്ടിച്ചു.
നാടകാഭിനയത്തിന് വഴി തെളിച്ചത് ഗുരുവായ കെ. പി കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു. തുടർന്ന് കൈരളി കലാനിലയം ഓർക്കാട്ടേരി, ഒ. പി എ സി ഒഞ്ചിയം, ഒഞ്ചിയം രക്തസാക്ഷി കലാവേദി എന്നിവിടങ്ങളിൽ പ്രവര്‍ത്തിച്ചു. 1984 മുതൽ കോഴിക്കോട് ആകാശവാണിയിൽ വടക്കൻ പാട്ട് അവതാരകനായി പ്രവർത്തിക്കുന്നു. വടക്കൻ പാട്ടുകൾ അവതരിപ്പിച്ചതിൽ പി.പി ഉമ്മർകോയ പോലുള്ള ഗാന്ധിയന്മാരിൽ നിന്നും പ്രശംസകളേറ്റു വാങ്ങി. ജീവിത പങ്കാളി: നിർമല. മക്കൾ: സുധീർ, സുധ, സുജു.
പ്രധാന സൃഷ്ടികള്‍
ടി.വി സീരിയലുകൾ
കുഞ്ഞിത്താലു (ഏഷ്യാനെറ്റ്)
തച്ചോളി ഒതേനൻ
നാടകങ്ങൾ
കുഞ്ഞിത്താലു
കാളിദാസൻ
കടത്തനാട് തമ്പുരാന്‍
മണിമംഗലത്ത് മുത്തശ്ശി
ശ്രീ മുത്തപ്പൻ
മായാമഹോത്സവം
ലോകനാര്‍ക്കാവിലമ്മ സാക്ഷി
ഡോക്യുമെന്ററി
തച്ചോളി ഒതേനൻ
ഹ്രസ്വചിത്രം
പൊയ്ത്ത്
ആകാശ വാണിയില്‍ അവതരിപ്പിച്ച പാട്ടുകള്‍
പൂമാതൈ പൊന്നമ്മ
മതിലേരി കന്നി
തച്ചോളി ഒതേനന്‍
കുഞ്ഞിത്താലു
ആരോഗ്യ പരിപാടികള്‍ ഉള്‍പെടെയുള്ള തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി, പരേതനായ ടി. ബാലാകൃഷ്ണന്‍ മാസ്ററുടെ രചനയില്‍ നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്. പരേതനായ മൂടാടി ദാമോദരന്‍ മാസ്ററുടെ രചനയില്‍, കെ. കേളപ്പന്‍റെ ജീവചരിത്രം വടക്കന്‍ പാട്ടിലൂടെ കോഴിക്കോട് ആകാശവാണി നിലയത്തില്‍ അവതരിപ്പിച്ചപ്പോള്‍, മലയാളം പ്രക്ഷേപണം ചെയ്യുന്ന എല്ലാ റേഡിയോ നിലയങ്ങളും പാട്ടിന്‍റെ മഹത്വം ഉള്‍കൊണ്ട് പ്രക്ഷേപണം ചെയ്തു. തുടര്‍ന്ന് തിരുവനതപുരം ദൂരദര്‍ശനിലും പ്രസ്തുത പാട്ട് ദൃശ്യാവിഷ്കാരം ചെയ്ത് അവതരിപ്പിച്ചു.
ഓഡിയോ കാസറ്റുകള്‍
പാടി പതിഞ്ഞ വടക്കന്‍ പാട്ടുകള്‍
കുഞ്ഞിത്താലു 1, 2
മതിലേരി കന്നി
തച്ചോളി ഒതേനന്‍
പുരസ്കാരങ്ങൾ
‘പൊയ്ത് ‘ എന്ന ഹ്രസ്വ ചിത്രം ദൃശ്യം 2017 സംസ്ഥാനതല മത്സരത്തിൽ ഏറ്റവും മികച്ച സിനിമ, ഏറ്റവും മികച്ച സംവിധായകൻ, മികച്ച ബാല നടൻ, കൂടാതെ പൊയ്തിനുവേണ്ടി കളരി അഭ്യാസ പ്രകടനം കാഴ്ച്ച വെച്ച കെ.പി. സി. ജി. എം കളരിസംഘം പുതുപ്പണം പ്രത്യേക ജൂറി പുരസ്‌കാരം ഉള്‍പ്പെടെ നാല് അവാർഡുകൾ കരസ്ഥമാക്കി. പൊയ്ത് ഹ്രസ്വ ചിത്രം സീബ്രാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് ഇന്ത്യ 2017 ൽ പ്രത്യേക ജൂറി പരാമർശം നേടി. ‘പൊയ്തി’ന് ഇന്ത്യൻ സിനിമ ഹ്രസ്വ ചിത്ര ഫിലിം ഫെസ്റ്റ് 2017 ൽ ‘സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്’ ലഭിച്ചു.
Onchiyam Prabhakaran
Dramatist, Singer
Onchiyam, Vadakara,
Kozhikode
Onchiyam Prabhakaran is a famous Theatre Artist as well as Singer specialized in Vadakkan Pattukal. He was the founder of Rangasree Vadakara. Since the last 40 years he has been actively involved in Vadakkan Pattukal (Songs of North Malabar), Amateur Drama, TV Serilas, Documentary, Short Films and Theatre Work Shops.
Personal life and Education
Born to Kelu Nambiar and Ammalu Amma on 3rd July 1946. He went to GFTHS, GHS Orkattery, for his primary education, and to Govt. College Madappally, for higher education. He served as Head Master for long 30 years at Onchiyam LP School. He practiced at Kairali Kalanilayam Orkattery, OPAC Onchiyam, Rakthasakshi Kalavedi. He was guided by K. P Kunjiraman. Since 1984, he is presenting Vadakkan Pattukal in Kozhikode Akashavani. Got special appreciation from Gandhians like P.P Ummer Koya, for his aptitude in Songs of North Malabar.
Life partner: Nirmala, Children: Sudheer, Sudha, Suju
Major Works
TV Serials
Kunjithalu
Thacholi Othenan
Dramas
Kunjithalu
Kalidasan
Kadathanadu Thamburan
Manimangalath Muthashi
Sree Muthappan
Mayamaholsavam
Lokanarkavilamma Sakshi,
Documentary
Thacholi Othenan
Short filmPoythu – The Battle
Onchiyam Prabhakaran
Songs presented in Akashavani
Poomathai Ponnamma
Mathileri Kanni
Kunjithalu
Thacholi Othenan
As part of Continuous Educational Projects including Health Programs, He presented many songs, which was composed by Late. T. Balakrishnan Master. The life of K. Kelappan was presented in the form of Vadakkan Pattu at Akashavani Trivandrum, which was composed by Late. Moodadi Damodaran Master. By realizing the merit of song, all Malayalam Radio Stations broadcast it. That particular song was visually documented, in Dooradarshan.
Audio Cassettes
Paadi Pathinja Vadakkan Pattukal
Kunjithalu 1,2
Mathileri Kanni
Thacholi Othenan
Awards
Short film ‘Poythu’ won Drisyam 2017 Awards, for Best Cinema, Best Director, Best Child Actor. Got special jury award to the Kalari performance of KPCGM Kalari Sangam.’Poythu’ got special jury award in Zebra International Film Fest India 2017, Pune.
The same work also got the Certificates of Excellence at 5th Indian Short Film Fest 2017.
Reach Out at
Veekeyan Nilayam
Onchiyam,
Vadakara – Kozhikode
PIN: 673308
Mob: 9495859590
Facebook ID: www.fb.com/onchiyam.prabhakaran