മാസ് കോമിൽ ജേർണലിസം പഠിക്കാം

0
453

മലയാള മനോരമ ഗ്രൂപ്പിന്റെ കീഴിൽ 2002ൽ സ്ഥാപിതമായ മനോരമ സ്കൂൾ ഓഫ്‌ കമ്മ്യൂണിക്കേഷനിൽ ഒരു വർഷ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇൻ പ്രിന്റ്‌ ജേർണലിസം, പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇൻ ബ്രോഡ്കാസ്റ്റ്‌ ജേർണലിസം എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാവുന്നതാണ്.

ഏപ്രിൽ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. പ്രവേശന പരീക്ഷ മെയ്‌ 26 ന്ന് നടക്കും.

ക്ലാസുകൾ ജൂലൈ മാസത്തിലാണ് ആരംഭിക്കുക. കേരളത്തിൽ വിവിധ കേന്ദ്രങ്ങൾക്ക്‌ പുറമെ ഡെൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലും പ്രവേശന പരീക്ഷ നടക്കും. അപേക്ഷ ഫോം വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ്‌ ചെയ്ത്‌ 500 രൂപയുടെ ഡിമാന്റ്‌ ഡ്രാഫ്റ്റ്‌ സഹിതം The Director, Manorama School of Communication, Erayilkadavu, Kottayam- 686001, Kerala എന്ന വിലാസത്തിൽ അയക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.manoramajschool.com സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here