കോഴിക്കോട്: സാമൂഹിക പ്രവർത്തകനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ ഒഡേസ സത്യന്റെ അഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് മിനിമൽ സിനിമയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. വ്യാഴാഴ്‌ച വൈകീട്ട് അഞ്ചിന് ന്യൂവേവ് ഫിലിം സ്‌കൂളിലാണ് പരിപാടി. സാന്ദ്ര സത്യൻ പരിപാടിയിൽ പങ്കെടുക്കും. സിനിമ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിപാടി. തുടർന്ന് മോർച്ചറി ഓഫ് ലൗ, ബലിക്കുറിപ്പ് എന്നീ സിനിമകൾ പ്രദർശിപ്പിക്കും.