ഒബിഎം ലോഹിതദാസ് ഇന്റർനാഷണൽ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ സീസൺ 4

0
581

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകമിന്ന് നേരിട്ട് കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. കോവിഡിനൊപ്പം ജീവിക്കുക, മുന്നേറുക എന്ന ആശയം മുൻനിർത്തി വൺ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റി മലയാളം കണ്ട എക്കാലത്തെയും സർഗ്ഗ പ്രതിഭ ശ്രീ ലോഹിതദാസിന്റെ പതിനൊന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് “ഒബിഎം ലോഹിതദാസ് ഇന്റർനാഷണൽ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ സീസൺ 4 ” എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ ആദ്യമായി ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുകയാണ്. ഷോർട്ട് ഫിലിം ( ജനറൽ ),ഷോർട്ട് ഫിലിം ( പ്രവാസി), ഷോർട്ട് ഫിലിം ( കോവിഡ് ബേസ്ഡ്), ഡോക്യുമെന്ററി, മ്യൂസിക് വീഡിയോ എന്നീ അഞ്ചു കാറ്റഗറിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ആകെ 35 അവാർഡുകൾ, പ്രൈസ് മണി 50000 രൂപ, എൻട്രി ഫീസ് 750 രൂപ, അപേക്ഷിക്കാവുന്ന അവസാന തീയതി ഓഗസ്റ്റ് 15. ജൂറി ചെയർമാനായ മധുപാൽ ( സംവിധായകൻ) ഉൾപ്പടെ മനു അശോകൻ ( സംവിധായകൻ , ഉയരെ ) ഇർഷാദ് അലി ( നടൻ ), വിനോദ് മങ്കര (ഡോക്യുമെന്ററി / ഫിലിം സംവിധായൻ ), വിപിൻ മോഹൻ ( സിനിമാറ്റോ ഗ്രാഫർ ), ബിജിപാൽ ( സംഗീത സംവിധായകൻ ) പ്രതാപ് ജോസഫ് ( സിനിമാറ്റോ ഗ്രാഫർ)റഷീദ് പാറക്കൽ ( സംവിധായകൻ & സ്ക്രിപ്റ്റ് റൈറ്റർ ), ഹരി നാരായണൻ ( സംവിധായകൻ ) എന്നിവരാണ് വിധികർത്താക്കൾ. എൻട്രി ആയി വരുന്ന ഓരോ വർക്കുകളും പരമാവധി ആളുകളെ കാണിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യൂട്യൂബ് ലിങ്കോടുകൂടി ഫെയ്സ്ബുക്കിൽ 10 സിനിമ പേജുകളിൽ ഡിസ്ക്രിപ്ഷനോട് കൂടി പ്രസിദ്ധീകരിക്കുന്നതാണ്. വിധി നിർണയത്തിന് ശേഷം ആൾക്കൂട്ടങ്ങൾ ഒഴിവാക്കി അവാർഡ് ജേതാക്കളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഒറ്റപ്പാലത്തു വെച്ച് ഒരു പരിപാടി നടത്തി അവാർഡ് ദാനം നിർവഹിക്കുന്നതാണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 9633228800, 9539377979, 9633330034 എന്നീ നമ്പറുകളിലേതിലെങ്കിലും ഒന്നിൽ ബന്ധപ്പെടാവുന്നതാണ്.

obm-lohithadas-short-film-fest

LEAVE A REPLY

Please enter your comment!
Please enter your name here