ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം 2023ന് കൃതികള്‍ ക്ഷണിച്ചു

0
375

ഹൈദരാബാദിലെ മലയാളി സംഘടനയായ NSKK (നവീന സാംസ്‌കാരിക കലാ കേന്ദ്രം) 2011 മുതല്‍ നല്‍കിവരുന്ന ഒ.വി.വിജയന്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 50,001രൂപയും കീര്‍ത്തിപത്രവും, കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2019 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31നും മധ്യേ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരങ്ങളാണ് അയക്കേണ്ടത്. രചയിതാക്കള്‍ക്കും പ്രസാധകര്‍ക്കും കൃതികള്‍ അയക്കാവുന്നതാണ്. ജൂണ്‍ 30 ന് മുന്‍പായി കൃതികളുടെ മൂന്ന് കോപ്പികള്‍ വീതം Convener, O.V. Vijayan Award Committe NSKK, High School, Ferozguda, Balanagar, Hyderabad-500011, Telangana State എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: 9908323971, 9885323546 / kngachary@gmail.com, nskkschool@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here