സിനിമ, ഫോട്ടോഗ്രഫി കോഴ്സുകളിലേക്ക് ഓൺലൈനിൽ അപേക്ഷിക്കാം

0
287

ന്യൂവേവ് ഫിലിം സ്‌കൂൾ ഒരു വർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട്, ആക്ടിങ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ട പ്രവേശനം. മെറിറ്റിൽ ആദ്യമെത്തുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് 50 ശതമാനം ഫീസ് ഇളവുണ്ട്. പ്രവേശനം നേടുന്ന എല്ലാ പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡേഴ്സിനും എസ്.സി/ എസ്.ടി വിഭാഗത്തിനും 25 ശതമാനം ഫീസിളവുണ്ട്‌. പ്രവേശനത്തിന് ജൂൺ 20 വരെ www.nwfs.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ജൂൺ 24 നാണ് പ്രവേശന പരീക്ഷ. ഓഗസ്റ്റ് 1 ന് ക്ലാസുകൾ ആരംഭിക്കും.
ന്യൂവേവ് ഫിലിം സ്‌കൂൾ ഫോട്ടോഗ്രഫി ബാച്ചിലേക്കും അഡ്മിഷൻ ആരംഭിച്ചു. മൂന്ന് മാസം ദൈർഘ്യമുള്ള റെഗുലർ ബാച്ചിലേക്കും ആറുമാസം ദൈർഘ്യമുള്ള വീക്കെൻഡ് ബാച്ചിലേക്കും ഇപ്പോൾ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ജൂലൈ 1 ന് ക്ലാസുകൾ ആരംഭിക്കും. കോഴിക്കോട് രാജാജി റോഡിൽ മാതൃഭൂമി ബുക്സിന് പിൻവശത്തുള്ള ന്യൂവേവ് ഫിലിം സ്‌കൂളിൽ നേരിട്ടെത്തിയും അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here