ഗ്രീന്‍ ബുക്ക്‌സ് നോവല്‍ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

0
751

പുതിയ പ്രതിഭകളെ കണ്ടെത്തുവാന്‍ ഗ്രീന്‍ ബുക്സ് യുവ എഴുത്തുകാരില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു. 1,11,111 രൂപയാണ് സാഹിത്യ പുരസ്കാരതുക. 40 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മലയാളിയുടെ ജീവിതം പറയുന്ന രചനകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രശസ്ത എഴുത്തുകാരനായ എം.മുകുന്ദന്‍ നേതൃത്വം നല്‍കുന്ന സമുന്നതമായ ജഡ്ജിങ് കമ്മിറ്റിയായിരിക്കും രചനകള്‍ തെരഞ്ഞെടുക്കുക. സമ്മാനാര്‍ഹമാകുന്ന കൃതിക്ക് പുറമെ തെരഞ്ഞെടുക്കുന്ന മൂന്ന് കൃതികള്‍ക്കുള്ള പ്രസിദ്ധീകരണാവകാശം ഗ്രീന്‍ബുക്സിനായിരിക്കും.

കടലാസിന്റെ ഒരു വശത്തു മാത്രം ടൈപ്പ് ചെയ്ത രചനകള്‍ ആഗസ്റ്റ്‌ 31-നു മുമ്പ് രചനകള്‍ ലഭിക്കണം. നോവല്‍ വിവര്‍ത്തനമോ, പുനരാഖ്യാനമോ ആയിരിക്കരുത്. കൃതി മൗലികമായിരിക്കണം. കവറിന് പുറത്ത് ഗ്രീന്‍ ബുക്സ് നോവല്‍ മത്സരം എന്ന് എഴുതിയിരിക്കണം. മത്സരത്തിലേക്ക് അയക്കുന്ന രചനകളുടെ കോപ്പികള്‍ എഴുത്തുകാര്‍ സൂക്ഷിക്കണം. ഗ്രീന്‍ ബുക്സ് ജീവനക്കാരോ ബന്ധുക്കളോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. ‘ഗ്രീന്‍ബുക്സ് നോവല്‍ മത്സരം, എഡിറ്റോറിയല്‍ ഡിപ്പാര്‍ട്ട്മെന്റ്, ഗ്രീന്‍ ബുക്സ് ബില്‍ഡിംഗ്, സിവില്‍ ലെയ്ന്‍ റോഡ്‌, തൃശ്ശൂര്‍-3’ എന്ന വിലാസത്തില്‍ രചനകള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +914872381066, 2381039

LEAVE A REPLY

Please enter your comment!
Please enter your name here