യോണ്‍ ഫൊസ്സേയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം

0
97

2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ എഴുത്തുകാരനാണ് യോണ്‍ ഫൊസ്സെ. സമകാലിക നോര്‍വീജിയന്‍ സാഹിത്യത്തിലെ അതികായനാണ് അദ്ദേഹം. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്താണ് ഫൊസ്സേയുടേതെന്ന് നോര്‍വീജിയന്‍ അക്കാദമി പറഞ്ഞു.

നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നിങ്ങനെ നിറഞ്ഞുനില്‍ക്കുന്നതാണ് ഫൊസേയുടെ ലോകം. 1989 മുതലുള്ള എഴുത്തുജീവിതത്തില്‍ രചിക്കപ്പെട്ട മുപ്പത് പുസ്തകങ്ങള്‍ നാല്‍പ്പതിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റപ്പെട്ടിട്ടുണ്ട്.

1959-ല്‍ നോര്‍വേയുടെ പടിഞ്ഞാറന്‍ തീരത്താണ് അദ്ദേഹം ജനിച്ചത്. 1983-ല്‍ പുറത്തിറങ്ങിയ ചുവപ്പ്, കറുപ്പ് (Red, Black) എന്ന നോവലിലൂടെയാണ് അദ്ദേഹം ഫിക്ഷന്‍ ലോകത്തേക്കു ചുവടുകള്‍ വെച്ചത്. സെപ്റ്റോളജി (Septology) എന്ന പേരില്‍ പുറത്തുവന്ന നോവല്‍ ത്രയം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. നോവല്‍, നാടകം, ഉപന്യാസം, ബാലസാഹിത്യം, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. Scenes From Childhood എന്ന കഥാസമാഹാരവും Melancholy എന്ന നോവലും ഫൊസ്സേസാഹിത്യത്തിലെ നാഴികക്കല്ലുകളായ രണ്ട് കൃതികളാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here