തിരുവനന്തപുരം: കോളേജ്, സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ / മാഡം തുടങ്ങിയ അഭിസംബോധനകള്‍ ഒഴിവാക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ചു വകുപ്പ് അഭിപ്രായം തേടിയപ്പോള്‍ കൊളോണിയന്‍ കാലത്തെ പ്രതിനിധീകരിക്കുന്ന ഈ പദങ്ങള്‍ വേണ്ടെന്നാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും റിപ്പോര്‍ട്ട് നല്‍കിയത്. പകരമായി മാതൃഭാഷയില്‍ നിന്ന് യോജ്യമായ പദങ്ങള്‍ കണ്ടെത്തണമെന്നാണ് കൗണ്‍സിലിന്റെ അഭിപ്രായങ്ങള്‍.
ബഹുമാന സൂചകമായ ഭാവ-പദ പ്രയോഗങ്ങള്‍ നിയമനിര്‍മാണ, നീതിന്യായ, ഭരണനിര്‍വഹണ വ്യവഹാരങ്ങളില്‍ ഒഴിച്ചുകൂടാനാവില്ലെന്ന നിലപാടും കൗണ്‍സില്‍ സ്വീകരിച്ചു. ഇതേ തുടര്‍ന്നു മാതൃഭാഷയില്‍ നിന്നു യോജ്യമായ പദങ്ങള്‍ നിര്‍ദേശിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ലിംഗനീതിക്കു വിഘാതമാകുന്ന സര്‍/മാഡം തുടങ്ങിയ അഭിസംബോധനകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പാലക്കാട് സ്വദേശി ബോബന്‍ മാട്ടുമന്ത സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു നടപടികള്‍.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല