“അവാര്‍ഡ്‌ ചടങ്ങില്‍ മുഖ്യാതിഥി വേണ്ട”- സാംസ്കാരിക പ്രവര്‍ത്തകര്‍ ഒറ്റക്കെട്ട്

2
605

സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം. അതുകൊണ്ടുതന്നെ ഈ പുരസ്‌കാരം അവര്‍ക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരികപൂര്‍ണ്ണമായ ഒരു കലാന്തരീക്ഷത്തില്‍ ആകേണ്ടതുണ്ട്. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ഒരു പുരസ്‌കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടത്. സാംസ്‌ക്കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദി. ഈ ചടങ്ങില്‍ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ്. മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അത്. അത്തരം ഒരു കീഴ്‌വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ അനുവര്‍ത്തിക്കരുത് എന്ന് ഞങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.

ആ ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യ മന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണം. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യഅതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്. ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ഒരു കീഴ്വഴക്കം ആയി മാറും. ആയതിനാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും അല്ലാതെ ഒരു മുഖ്യ അതിഥിയും ഉണ്ടാകരുത് എന്ന നിലപാട് ഇപ്പോഴും തുടര്‍ന്നും സര്‍ക്കാര്‍ സ്വീകരിക്കണം എന്ന് ഞങ്ങള്‍ സംയുക്തമായി ആവശ്യപ്പെടുന്നു.

1. പ്രകാശ് രാജ് (അഭിനേതാവ്)
2. എന്‍ എസ് മാധവന്‍(എഴുത്തുകാരന്‍)
3. സച്ചിദാനന്ദന്‍ (എഴുത്തുകാരന്‍)
4. കെ. ജി. ശങ്കരപ്പിള്ള (എഴുത്തുകാരന്‍)
5. സേതു (എഴുത്തുകാരന്‍)
6. സുനില്‍ പി ഇളയിടം(എഴുത്തുകാരന്‍)
7. രാജീവ് രവി (സംവിധായകന്‍)
8. ഡോ.ബിജു (സംവിധായകന്‍)
9. സി വി ബാലകൃഷ്ണന്‍(എഴുത്തുകാരന്‍)
10. വെങ്കിടേഷ് രാമകൃഷ്ണന്‍ (ജേര്‍ണലിസ്റ്റ്)
11. കെ ഈ എന്‍ കുഞ്ഞഹമ്മദ് (എഴുത്തുകാരന്‍)
12. ബീനാ പോള്‍ (എഡിറ്റര്‍)
13. എം ജെ രാധാകൃഷ്ണന്‍ (ക്യാമറാമാന്‍)
14. ദീപന്‍ ശിവരാമന്‍ (നാടക സംവിധായകന്‍)
15. റിമ കല്ലിങ്കല്‍ (അഭിനേതാവ്)
16. ഗീതു മോഹന്‍ദാസ് (സംവിധായിക, അഭിനേതാവ്)
17. എം എന്‍ കാരശ്ശേരി (എഴുത്തുകാരന്‍)
18. ഡോ.പി.കെ.പോക്കര്‍ (എഴുത്തുകാരന്‍)
19. ഭാസുരേന്ദ്ര ബാബു (എഴുത്തുകാരന്‍)
20. സന്തോഷ് തുണ്ടിയില്‍ (ക്യാമറാമാന്‍)
21. പ്രിയനന്ദനന്‍ (സംവിധായകന്‍)
22. ഓ.കെ.ജോണി (നിരൂപകന്‍)
23. എം എ റഹ്മാന്‍(എഴുത്തുകാരന്‍)
24. പ്രമോദ് തോമസ് (ശബ്ദ മിശ്രണം)
25. വിവേക് സച്ചിദാനന്ദൻ (സൗണ്ട് ഡിസൈനര്‍)
26. സി. ഗൗരിദാസന്‍ നായര്‍ (ജേര്‍ണലിസ്റ്റ്)
27. പ്രകാശ് ബാരെ (അഭിനേതാവ, നിര്‍മ്മാതാവ്)
28. ശ്രുതി ഹരിഹരന്‍ (അഭിനേതാവ്)
29. സജിതാ മഠത്തില്‍ (അഭിനേതാവ്)
30.സിദ്ധാര്‍ത്ഥ് ശിവ (സംവിധായകന്‍, അഭിനേതാവ്)
31. കെ.ആര്‍.മനോജ് (സംവിധായകന്‍)
32. സനല്‍കുമാര്‍ ശശിധരന്‍ (സംവിധായകന്‍)
33. മനോജ് കാന (സംവിധായകന്‍)
34. സുദേവന്‍ (സംവിധായകന്‍)
35. ദീപേഷ് ടി (സംവിധായകന്‍)
36. ഷെറി (സംവിധായകന്‍)
37. വിധു വിന്‌സെന്റ്‌റ് (സംവിധായിക)
38. സജിന്‍ ബാബു (സംവിധായകന്‍)
39. വി.കെ.ജോസഫ് (നിരൂപകന്‍)
40. സി.എസ്.വെങ്കിടേശ്വരന്‍ (നിരൂപകന്‍)
41. ജി.പി.രാമചന്ദ്രന്‍ (നിരൂപകന്‍)
42. കമല്‍ കെ.എം (സംവിധായകന്‍)
43. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് (എഴുത്തുകാരന്‍)
44. എന്‍ ശശിധരന്‍(എഴുത്തുകാരന്‍)
45. കരിവെള്ളൂര്‍ മുരളി (എഴുത്തുകാരന്‍)
46. സഞ്ജു സുരേന്ദ്രന്‍ (സം വിധായകന്‍)
47. മനു (സംവിധായകന്‍)
48. ഷാഹിന നഫീസ (ജേര്‍ണലിസ്റ്റ്)
49. ഹര്‍ഷന്‍ ടി എം (ജേര്‍ണലിസ്റ്റ്)
50. സനീഷ് ഇ (ജേര്‍ണലിസ്റ്റ്)
51. അഭിലാഷ് മോഹന്‍ (ജേര്‍ണലിസ്റ്റ്)
52. ചെലവൂര്‍ വേണു (നിരൂപകന്‍)
53. മധു ജനാര്‍ദനന്‍ (നിരൂപകന്‍)
54. പ്രേം ചന്ദ് (ജേര്‍ണലിസ്റ്റ്)
55. ദീദി ദാമോദരന്‍ (തിരക്കഥാകൃത്ത്)
56. വി ആര്‍ സുധീഷ്(എഴുത്തുകാരന്‍)
57. സുസ്‌മേഷ് ചന്ത്രോത്ത് (എഴുത്തുകാരന്‍)
58. ഇ സന്തോഷ് കുമാര്‍ (എഴുത്തുകാരന്‍)
59. മനീഷ് നാരായണന്‍ (നിരൂപകന്‍)
60. ഷൈനി ജേക്കബ് ബെഞ്ചമിന്‍ (സംവിധായിക)
61. അന്‍വര്‍ അലി (കവി, ഗാനരചയിതാവ്)
62. എം.എസ്. ബനേഷ് (ജേര്‍ണലിസ്റ്റ്)
63. സജി പാലമേല്‍ (സംവിധായകന്‍)
64. പ്രേംലാല്‍ (സംവിധായകന്‍)
65. സതീഷ് ബാബുസേനന്‍(സംവിധായകന്‍)
66. സന്തോഷ് ബാബുസേനന്‍ (സംവിധായകന്‍)
67. മുഹമ്മദ് കോയ (സംവിധായകന്‍)
68. ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍ (സംവിധായകന്‍)
69. ജിജു ആന്റണി (സംവിധായകന്‍)
70. ഡേവിസ് മാനുവല്‍ (എഡിറ്റര്‍)
71. ശ്രീജിത്ത് ദിവാകരന്‍ (ജേര്‍ണലിസ്റ്റ്)
72. ബിജു മുത്തത്തി (ജേര്‍ണലിസ്റ്റ്)
73. പ്രതാപ് ജോസഫ് (സംവിധായകന്‍,
ക്യാമറാമാന്‍)
74. സുരേഷ് അച്ചൂസ് (സം വിധായകന്‍)
75. കണ്ണന്‍ നായര്‍ (അഭിനേതാവ്)
76. രാംദാസ് കടവല്ലൂര്‍ (നിരൂപകന്‍)
77. ഫാസില്‍ എന്‍.സി (സംവിധായകന്‍)
78. എസ്.ആനന്ദന്‍ (ജേര്‍ണലിസ്റ്റ്)
79. ജൂബിത് നമ്രടത്ത് (സംവിധായകന്‍)
80. വിജയന്‍ പുന്നത്തൂര്‍ (നിരൂപകന്‍)
81. അച്യുതാനന്ദന്‍ (അഭിനേതാവ്)
82. ബൈജു മേരിക്കുന്ന് (നിരൂപകന്‍)
83. ഉമേഷ് വള്ളികുന്ന് (നിരൂപകന്‍)
84. ജിതിന്‍ കെ.പി. (നിരൂപകന്‍)
85. റോസി തമ്പി (കവയിത്രി)
86. പവിശങ്കര്‍ (ഡിസൈനര്‍)
87. ബിജു മോഹന്‍ (നിരൂപകന്‍)
88. ഷാജി ഊരാളി (മ്യൂസിക്)
89. അനീസ് കെ മാപ്പിള (സംവിധായകന്‍)
90. റജിപ്രസാദ് (ക്യാമറാമാന്‍)
91. പി കെ രാജശേഖരന്‍ (ജേര്‍ണലിസ്റ്റ്)
92. രാധികാ സി നായര്‍(എഴുത്തുകാരി)
93. പി എന്‍ ഗോപീകൃഷ്ണന്‍( കവി,തിരക്കഥാകൃത്ത്)
94. അര്‍ച്ചന പദ്മിനി (അഭിനേതാവ്)
95. എസ് ആര്‍ പ്രവീണ്‍ (ജേര്‍ണലിസ്റ്റ്)
96. കെ എ ബീന (എഴുത്തുകാരി)
97. സരിതാ വര്‍മ്മ (ജേണലിസ്റ്റ്)
98.ശിവകുമാര്‍ കാങ്കോല്‍ (സംവിധായകന്‍)
99. ദിലീപ് ദാസ് (ഡിസൈനര്‍)
100. ബാബു കാമ്പ്രത്ത് (സംവിധായകന്‍)
101. സിജു കെ ജെ(നിരൂപകന്‍)
102.നന്ദലാല്‍ (നിരൂപകന്‍)
103. പി രാമന്‍ (കവി)
104. .ഉണ്ണി വിജയന്‍ (സംവിധായകന്‍)
105. അപര്‍ണ പ്രശാന്തി (നിരൂപക)
106.പി ജിംഷാര്‍ (എഴുത്തുകാരന്‍)
107.ബിജു ഇബ്രാഹിം (ഫോട്ടോഗ്രാഫര്‍)
108. അശ്വതി ഗോപാലകൃഷ്ണൻ (നിരൂപക)

2 COMMENTS

  1. ഔചിത്യ ബോധമില്ലാതെ പരിപാടി കളറാക്കാൻ നോക്കിയതാണ്. ഈ കാംപയിന് സപ്പോർട്ട് നൽകാം.

LEAVE A REPLY

Please enter your comment!
Please enter your name here