കവിത
അർച്ചന പി.വി
മേഘമിരുളുമ്പോ
തുള്ളിക്കൊരുകുടംന്ന്
കൂര അലറും.
ഇറ്റി ഇറ്റി കഞ്ഞിക്കല
ത്തിനോട്ട കൂടും.
അരിക്കിട്ട നെല്ല്
പതറും മുന്നേ ചീഞ്ഞ് ചായും .
നീണ്ട കാലത്തേക്ക്
മഴ വരണ്ടൊഴുകും.
നീ വരും വരെ
മഴയൊരിടിഞ്ഞ ചുമരിന്റെ
പേക്കിനാവ്.
നീ വരുമ്പോൾ കുടക്കമ്പി
ക്കറ്റത്ത്തുളയുണ്ടാരുന്നു.
മുക്കാൽ നീളം
കമ്പിക്കാല് വളഞ്ഞും.
നിന്നെകണ്ടതും കുട പാറി
തുള നെറയെ കടലായി.
വിരലുന്നൊരു തിണർപ്പ്
മിന്നലോട്ടത്തിൽ
ആകാശംകണ്ടു.
പെരുവെള്ളപ്പാച്ചിൽ
ഉടലിടിച്ച്താണിറങ്ങി.
കഞ്ഞിക്കലത്തിൽ
പ്രണയ മീനുകൾ വാലിട്ടിളക്കി .
കൂര ഇറ്റിയ വെള്ളത്തിന്
ഗസലിന്റെയീണമായി..
നിന്നെയോർക്കാനായി മഴ പെയ്തു.
നിന്നെ ഓർക്കുമ്പോഴും പെയ്തു.
ആ മഴ നീ നനയാതെ പോകട്ടെ …!!!
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.