“എന്നാലും ശരത്”- ഒരു ബാലചന്ദ്ര മേനോന്‍ ചിത്രം

0
946

കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. “എന്നാലും ശരത്” എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലൈ മാസത്തില്‍  റിലീസിനൊരുങ്ങും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ജൂണ്‍ 2-ന് പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പങ്കുവെക്കും.

“എന്താണ് ‘എന്നാലും ശരത്’ എന്ന പേരിന്റെ അർത്ഥം എന്ന് പലരും ചോദിച്ചു . അവരിൽ പലരോടും ഞാൻ ഇങ്ങനെ പ്രതികരിച്ചു.
‘എന്താണ് താങ്കളുടെ പേര് ?’
‘മഹേഷ്’ എന്നാണു ഉത്തരമെന്നു കരുതുക.
മഹേഷ് എന്ന് മാത്രം പറഞ്ഞാൽ ഒന്നും പ്രത്യേകിച്ച് തോന്നില്ല . എന്നാൽ, എന്നാലും മഹേഷ് ? എന്നൊന്ന് പറഞ്ഞു നോക്കൂ. അതിൽ എന്തൊക്കയോ ഒളിച്ചിരിപ്പുണ്ട് എന്ന് തീർച്ചയായും തോന്നും. അതേ തോന്നലാണ് ഈ ചിത്രത്തിൻറെ കഥയും. ഇപ്പം അത്രയും മതി” എന്ന് ചിത്രത്തിന്റെ പേരിനെക്കുറിച്ച് വ്യക്തമാക്കുന്നു ബാലചന്ദ്ര മേനോന്‍. ജൂലൈ മാസത്തില്‍  റിലീസിനൊരുങ്ങുന്ന തന്റെ ചിത്രം തിയേറ്ററില്‍ പോയി കാണണം എന്ന് അദ്ദേഹം തന്റെ  ഫേസ്ബുക്ക്‌ പേജില്‍ കുറിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here