ആലപ്പുഴ: ശനിയാഴ്ച നടക്കാനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് വള്ളംകളി മാറ്റിയത്.
20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. സച്ചിന്‍ തെണ്ടുല്‍ക്കറാണ് വള്ളംകളിയിൽ ഈ വര്‍ഷം മുഖ്യാതിഥി.