ഒരു കൂട്ടം നവാഗതരുടെ ചിത്രം; ‘നീർമാതളം പൂത്തകാലം’ ടീസർ കാണാം

0
209

ഒബ്‌സ്‌‌ക്യൂറ മാജിക് മൂവിസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും നിര്‍മ്മിച്ച് നവാഗതനായ എ ആര്‍ അമല്‍ക്കണ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘നീര്‍മാതളം പൂത്തകാലം’. ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ഈ ചിത്രം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

സംവിധായകന്റെ തന്നെ കഥയ്‌ക്ക് നവാഗതനായ അനസ് നസീര്‍ഖാന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നു. മലയാള സിനിമയുടെ സ്ഥിരം ഫോര്‍മാറ്റുകളില്‍ നിന്നുള്ള വഴിമാറി നടത്തമാണ് തന്റെ സിനിമയിലൂടെ നടത്തുന്നതെന്ന് സംവിധായകന്‍ അമല്‍ പറയുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിഎ മലയാളം പഠിക്കാനെത്തിയ സംവിധായകനും തിരക്കഥാകൃത്തും അവരുടെ പഠനകാലയളവില്‍ കോളേജില്‍ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥാപരിസരങ്ങള്‍ രൂപപ്പെടുത്തിയത്.

പ്രീതി ജിനോ, ഡോണ, അരുചന്ദ്രന്‍, അരിജ്, വിഷ്‌ണുനാഥ്, ജെ.ആര്‍.വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, അനില്‍ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അര്‍ജുന്‍, അക്ഷയ് എന്നിവര്‍ക്കൊപപ്പം സിദ്ധാര്‍ത്ഥ് മേനോന്‍ അതിഥിതാരമായെത്തുന്നു.

നിര്‍മ്മാണം-സെബാസ്റ്റ്യന്‍ സ്റ്റീഫന്‍, ഛായാഗ്രഹണം-വിപിന്‍രാജ്, എഡിറ്റിംഗ്-കൃഷ്ണനുണ്ണി, ഗാനരചന-എസ് ചന്ദ്ര, നഹും എബ്രഹാം, അനഘ അനുപമ, സംഗീതം-നഹും എബ്രഹാം, സംഗീത് വിജയന്‍, ഷെറോ റോയ് ഗോമസ്, വിതരണം-വൈറ്റ്പേപ്പര്‍ മീഡിയ & ഒബ്സ്‌ക്യൂറ മാജിക് മൂവിസ്, പിആര്‍ഓ-അജയ് തുണ്ടത്തില്‍. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here