സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി നിര്യാതനായി

0
554
nedumbram gopi athmaonline
+ posts

പത്തനംതിട്ട : സിനിമ-സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാരുന്നു അന്ത്യം. മമ്മൂട്ടി നായകനായ ബ്ലെസ്സി ചിത്രം ‘കാഴ്‌ച’യിൽ മമ്മൂട്ടിയുടെ അച്ഛനായി ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയ്ക്ക് പുറമെ സീരിയൽ രംഗത്തും നെടുമ്പ്രം ഗോപി സജീവമായിരുന്നു. ആനച്ചന്തം, ഉത്സാഹക്കമ്മിറ്റി, അശ്വാരൂഢൻ, തനിയെ, ആനന്ദഭൈരവി, ശീലാബതി എന്നിവയാണ് അഭിനയിച്ച പ്രധാനചിത്രങ്ങൾ.

ജീവിതപങ്കാളി : കമലമ്മ

മക്കൾ : സുനിൽ ജി നാഥ്‌, സുനിത, സുബിത


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here