അഭിനയജീവിതത്തിന്റെ തുടക്കത്തില്‍ താന്‍ അഭിനയിച്ച ‘ഗജിനി’ എന്ന സിനിമ തന്റെ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമായിരുന്നു എന്ന് തെന്നിന്ത്യന്‍ താരം നയന്‍താര. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നയന്‍സിന്റെ വെളിപ്പെടുത്തല്‍.
‘ഗജിനി’ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചതാണ് താന്‍ തന്റെ കരിയറില്‍ എടുത്ത ഏറ്റവും മോശം തീരുമാനം. കഥ പറഞ്ഞ പോലല്ലായിരുന്നു സിനിമ പുറത്തു വന്നപ്പോള്‍ വളരെ മോശമായിട്ടാണ് തന്റെ കഥാപാത്രം ചിത്രീകരിച്ചത്. അതില്‍ പരാതിപ്പെടാതെ ഒരു പാഠമാക്കി എടുത്തു എന്നും നയന്‍താര പറഞ്ഞു.
താരമൂല്യമുള്ള ചിത്രങ്ങള്‍ തെരെഞ്ഞെടുക്കുമ്പോള്‍ ആലോചിക്കാന്‍ തുടങ്ങിയതും കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. ചന്ദ്രമുഖി, ശിവകാശി തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തപ്പോള്‍ ഒരുപാട് ചിന്തിച്ചിരുന്നു എങ്കിലും ആ ചിത്രങ്ങള്‍ തന്റെ നേട്ടങ്ങളായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. എ.ആര്‍ മുരുഖദോസ് സംവിധാനം ചെയ്ത ഗജിനി നായകന്‍ സൂര്യക്കും നായിക അസിനും കരിയറിലെ വലിയ നേട്ടമായിരുന്നു എങ്കിലും നയന്‍സിനതൊരു തിരിച്ചടിയായിരുന്നു. പക്ഷെ പിന്നീട് നയന്‍സ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിലയേറിയ താരമായി മാറി. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താരയെ തമിഴകം വിശേഷിപ്പിക്കുന്നത്. മിസ്റ്റര്‍ ലോക്കല്‍, മിസ്റ്ററി ത്രില്ലര്‍, കൊലയുതിര്‍ കാലം, സൈറാ നരസിംഹറെഡ്ഡി, ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങിയവയാണ് നയന്‍സ് നായികയായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.