എലത്തൂര്‍ നവചേതന ലൈബ്രറി & പ്രോഗ്രസ്സീവ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 50-ാം വാര്‍ഷികാഘോഷ സമാപന പരിപാടിയുടെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി ശനിയാഴ്ച വൈകുന്നേരം 4 മണിമുതലാണ് പുതിയനിരത്ത് ജെട്ടി പാര്‍ക്കില്‍ ആരംഭിക്കുന്നത്. തിരുവാതിരക്കളി, ഒപ്പന, നാടന്‍പാട്ട്, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് അരങ്ങേറുന്ന പരിപാടികള്‍. ഞായറാഴ്ച വൈകിട്ട് 8 മണിയ്ക്ക് നാടകവും 9 മണിയ്ക്ക് ഗാനമേളയും അരങ്ങേറും. പരിപാടിയുടെ സമാപന സമ്മേളനം ഞായറാഴ്ച വൈകിട്ട് 6 മണിയ്ക്ക് തൊഴില്‍, എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് ഡോ. കെപി മോഹനന്റെ സാംസ്‌കാരിക പ്രഭാഷണവും നടക്കും.