മികച്ച നടൻ അല്ലു അർജുൻ, നടി ആലിയ ഭട്ടിനും കൃതി സനോണിനും; ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം

0
108

ന്യൂഡൽഹി: 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ്‌ കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ്‌ പങ്കിട്ടു. കേന്ദ്ര വാർത്ത വിതരണമന്ത്രി അനുരാഗ് ഠാക്കൂറാണ് പ്രഖ്യാപനം നടത്തിയത്‌. ദാദാസാഹേബ്‌ ഫാൽക്കേ അവാർഡ്‌ പിന്നീട്‌ പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ്‌ പുരസ്‌കാരത്തിനായി പരിഗണിച്ചത്‌.

നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്‌ത ‘ഹോം’ ആണ്. മികച്ച ചിത്രം മാധവന്‍ നായകനായെത്തിയ റോക്കട്രി ദ് നമ്പി എഫക്‌ട്. മികച്ച സംവിധായകൻ: നിഖിൽ മഹാജൻ. മികച്ച പാരിസ്ഥിതിക ചിത്രം: കൃഷാന്ദ് സംവിധാനം ചെയ്‌ത ആവാസ വ്യൂഹം. സർദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം.

ഫീച്ചര്‍ വിഭാഗം

മറാഠി ചിത്രം – ഏക്‌ദാ കായ് സാലാ
മലയാളം സിനിമ – ഹോം
തമിഴ്‌ചിത്രം – കടൈസി വിവസായി
തെലുങ്ക്‌ – ഉപ്പേന

കോസ്റ്റിയൂം ഡിസൈനര്‍ – സര്‍ദാര്‍ ഉദ്ദം – വീര കപൂര്‍

പ്രൊഡക്ഷന്‍ ഡിസൈന്‍ – ദിമിത്രി് മലിച്ച്

എഡിറ്റിങ് – സഞ്ജയ് ലീല- ഗംഗുഭായി

ഓഡിയോഗ്രഫി – ചവിട്ട്- അരുണ്‍ അശോക്, സോനു കെ.പി
ഝില്ലി – അനീഷ് ബാലസു
സര്‍ദാര്‍ ഉദ്ദം – സിനോയ് ജോസഫ്

തിരക്കഥ – ഒറിജിനല്‍ – നായാട്ട് – ഷാഹി കബീര്‍

അഡാപ്റ്റഡ് – ഗംഗുഭായി- സഞ്ജയിലീലാ ഭന്‍സാലി- ഉത്കര്‍ഷിണി വസിഷ്ട്

ഡയലോഗ്- ഉത്കര്‍ഷിണി വസിഷ്ട്, പ്രകാശ് കപാഡിയ

ഛായാഗ്രഹണം- സര്‍ദാര്‍ ഉദം- അവിക്
മുഖോപാധ്യായ

ഗായിക- ഇരവിന്‍ നിഴല്‍ ശ്രേയാ ഘോഷാല്‍- മായാവാ ഛായാവാ

ഗായകന്‍- കാലാഭൈരവ- ആര്‍ആര്‍ആര്‍ -കൊമരം ഭൂീമുഡോ

ബാലതാരം- ഭവിന്‍ റബാരി-

സപ്പോര്‍ട്ടിങ് നടി- പല്ലവി ജോഷി- കശ്മീര്‍ ഫയല്‍സ്

സപ്പോര്‍ട്ടിങ് നടന്‍- പങ്കജ് ത്രിപാഠി- മിമി

നടി- ആലിയാ ഭട്ട്, കൃതി

നടന്‍- അല്ലു അര്‍ജുന്‍- പുഷ്പ

പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം

ജനപ്രിയചിത്രം- ആര്‍.ആര്‍.ആര്‍

മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം- വിഷ്ണു മോഹന്‍ – മേപ്പടിയാന്‍

ഫീച്ചര്‍ ഫിലിം- റോക്കട്രി

LEAVE A REPLY

Please enter your comment!
Please enter your name here