തിരുവനന്തപുരം: ഇന്ത്യ ഗവണ്‍മെന്റിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം ഗോത്ര കര്‍ഷകയ്ക്ക്. വിതുര മണിതൂക്കി ഗോത്രവര്‍ഗ കോളനിയിലെ പടിഞ്ഞാറ്റിന്‍കര കുന്നുംപുറത്ത് വീട്ടില്‍ പരപ്പിയ്ക്കാണ് അംഗീകാരം. മക്കള്‍തൂക്കി എന്ന പ്രത്യേക ഇനം കൈതച്ചക്ക സംരക്ഷിച്ചു വളര്‍ത്തിയതിനാണ് അവാര്‍ഡ്.
1.50 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. സെപ്റ്റംബര്‍ 12-ന് ന്യൂഡല്‍ഹിയില്‍ അവാര്‍ഡ് സമ്മാനിക്കും.
കൃഷിമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്ന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അപേക്ഷ സമര്‍പ്പിച്ചത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല