നന്തനാര്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
392

വള്ളുവനാടന്‍ സാംസ്‌കാരിക വേദിയുടെ നന്തനാര്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി 1 മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച പ്രഥമ ചെറുകഥാ സമാഹാരത്തിനാണ് ഈ വര്‍ഷം പുരസ്‌കാരം. 10,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

വ്യക്തികള്‍ക്കും പ്രസാധകര്‍ക്കും പുരസ്‌കാര പരിഗണനക്കായി കൃതികള്‍ അയക്കാവുന്നതാണ്. പുസ്‌തകത്തിന്റെ നാലു കോപ്പികള്‍ 2019 പെബ്രുവരി 25-നകം രാംദാസ് ആലിപ്പറമ്പ് (ചെയര്‍മാന്‍), വള്ളുവനാടന്‍ സാംസ്‌കാരിക വേദി, സി/ഓ തരകന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അങ്ങാടിപ്പുറം- 679321 വിലാസത്തില്‍ ലഭിക്കണം.

കൂടുതല് വിവരങ്ങള്‍ക്ക്: 9947815550, 9745952010

LEAVE A REPLY

Please enter your comment!
Please enter your name here