വയനാട്ടില്‍ ഗോത്രമേള സംഘടിപ്പിക്കുന്നു

0
335

വയനാട്: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് ഗോത്രമേള സംഘടിപ്പിക്കുന്നു. നവംബര്‍ 24, 25 തിയ്യതികളിലായി നടക്കുന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നങ്കആട്ട – 2018 എന്നാണ് മേളയ്ക്ക് പേരിട്ടിരിക്കുന്നത്.

വയനാടന്‍ തനതുകലാമേള, പാരമ്പര്യ ഭക്ഷ്യമേള, തനത് ഉല്‍പ്പന്ന പ്രദര്‍ശന മേള, ഗോത്ര സംസ്‌കാര ഫോട്ടോ പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം, കേരള ഫോക്‌ലോര്‍ അക്കാദമിയുടെ കലാവതരണം തുടങ്ങി വിവിധ പരിപാടികളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here