ഓര്‍മകളുടെ ഭ്രമണപഥം എന്ന പുസ്തകത്തെ ആധാരാമാക്കി സംവിധാകന്‍ പ്രജേഷ് സെന്‍ ഒരുക്കുന്ന ഡോക്യുമെന്ററി ‘നമ്പി ദ സയന്റിസ്റ്റ്’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ക്യാപ്റ്റന്‍ എന്ന സിനിമക്ക് ശേഷമാണ് പ്രജേഷ് സെന്‍ പുതിയ ഡോക്യൂമെന്ററിയുമായി വരുന്നത്. ഇംഗ്ലീഷിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരനായ അലക്‌സ് വാര്‍ണര്‍, പി. സി. രാമകൃഷ്ണ എന്നിവരാണ് ഡോക്യുമെന്ററിക്ക് വിവരണം നല്‍കുന്നത്. നവംബര്‍ 20ന് കൊച്ചിയില്‍ ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം നടക്കും.
നമ്പി നാരായണന് അഭീമുഖീകരിക്കേണ്ടി വന്ന ചാരക്കേസും അതിന്റെ പിന്തുടര്‍ച്ചയുമായിരുന്നു ഓര്‍മയുടെ ഭ്രമണം. ചാരക്കേസിനു മുമ്പും ചാരക്കേസിനു ശേഷമുള്ളതുമായ നമ്പി നാരായണന്റെ ജീവിതക്കഥയാണ് പുസ്തകം പങ്കുവെച്ചത്.
ഐ.എസ്.ആര്‍.ഒയുടെ വിവിധ കേന്ദ്രങ്ങള്‍, ഫ്രാന്‍സ്, നമ്പി നാരായണന്‍ പഠിച്ച അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം നടന്നത്. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ നമ്പി നാരായണന്റെ പഠനകാലത്തെ എക്‌സ്‌ക്ലുസീവ് ദൃശ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജോണ്‍ ഡബ്ല്യു വര്‍ഗീസ്, ജോസ് മിലേക്കാച്ചലില്‍, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. പ്രജേഷ് സെന്നും ജോയ്‌സ് തോന്ന്യാമലയും ചേര്‍ന്നാണ് സ്‌ക്രിപ്റ്റ്. നൗഷാദ് ഷരീഫ്, കപില്‍ റോയ് എന്നിവരാണ് ഛായാഗ്രഹണം. ലെബിസന്‍ ഗോപിയാണ് ഡി ഒ പി. പ്രജേഷ് സെന്നിനൊപ്പം അരുണ്‍ റാം, നസീം ബീഗം, എം കുഞ്ഞാപ്പ എന്നിവരാണ് ക്രിയേറ്റിവ് സപ്പോര്‍ട്ട്.