സുർജിത് സ്മൃതി നാടക കളരി മാഹിയിൽ

0
237

അകാലത്തിൽ വിട വാങ്ങിയ സാംസ്‌കാരിക പ്രവർത്തകൻ സുർജിത്തിന്റെ അനുസ്മരണാർത്ഥം മാഹിയിൽ സുർജിത് സ്മൃതി നാടക കളരി സംഘടിപ്പിക്കുന്നു. മെയ് 10,11,12 തീയതികളിൽ മാഹി ഫ്രഞ്ച് ഹൈസ്കൂളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ നിർവഹിക്കും. ശിവദാസ് പൊയിൽക്കാവ്, റീജ എംപി, ബിപിൻദാസ് പരപ്പനങ്ങാടി, സനോജ് മാമ (ഡ്രാമ സ്കൂൾ) തുടങ്ങിയ നാടകാധ്യാപകർ വിവിധ സെഷനുകളിൽ ക്ലാസുകൾ കൈകാര്യം ചെയ്യും. പ്ലസ് ടു വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട  30 വിദ്യാർത്ഥികൾക്കാണ് പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here