മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു

0
244

മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച് സംവിധായകന്‍ വിനയന്‍. വിനയന്‍  ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായി. കഥയെപറ്റി തീരുമാനമായില്ലെങ്കിലും മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലുമായി രൂപസാദൃശ്യമുള്ള മദന്‍ലാലിനെ വച്ച് വിനയന്‍ ‘സൂപ്പര്‍സ്റ്റാര്‍’ എന്ന ചിത്രം ഒരുക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനെ മോശമായി ചിത്രീകരിച്ചുവെന്ന് പറഞ്ഞ് വിനയനുനേരെ വലിയ ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇതുവരെ ഇരുവരും ഒന്നിച്ചതുമില്ല.

‘ഇന്ന് രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും..സ്നേഹപുര്‍വം അറിയിച്ചു കൊള്ളട്ടെ…കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും..വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…’ വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്.. ശ്രീ…

Posted by Vinayan Tg on Tuesday, February 12, 2019

LEAVE A REPLY

Please enter your comment!
Please enter your name here