പാലുത്പന്ന നിര്‍മാണ പരിശീലനം

0
152

ബേപ്പൂര്‍ നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കുമായി പത്തു ദിവസത്തെ പാലുത്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 16 മുതല്‍ 27 വരെയാണ് പരിശീലനം. പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ് ജാമുന്‍ തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മ്മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്‍പര്യമുളളവര്‍ 16 ന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. പരിശീലനാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായി 135 രൂപ അടക്കണം. ഫോണ്‍ : 0495 2414579.

LEAVE A REPLY

Please enter your comment!
Please enter your name here